Image

തിരഞ്ഞെടുപ്പ്‌; സംസ്ഥാനത്തെ പോളിംഗ്‌ ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ്‌ ബെഹ്‌റ

Published on 23 April, 2019
തിരഞ്ഞെടുപ്പ്‌; സംസ്ഥാനത്തെ പോളിംഗ്‌ ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ്‌ ബെഹ്‌റ


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ സംസ്ഥാനത്തെ എല്ലാ പോളിംഗ്‌ ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി സംസ്ഥാന പോലീസ്‌ മേധാവി ലോകനാഥ്‌ ബെഹ്‌റ അറിയിച്ചു.



തിരഞ്ഞെടുപ്പ്‌ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക്‌ എതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പ്രശ്‌നബാധിത മേഖലകളില്‍ റിസര്‍വില്‍ ഉള്ള പോലീസ്‌ സംഘങ്ങളെ പോളിംഗ്‌ ബൂത്തിന്‌ സമീപം റോന്ത്‌ ചുറ്റാന്‍ നിയോഗിക്കും.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ ഉള്‍പ്പടെ സ്വീകരിക്കുന്നതിന്‌ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും പതിവ്‌ സംവിധാനം ലഭ്യമായിരിക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന്‌ ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. വനിതാ വോട്ടര്‍മാര്‍ക്ക്‌ സ്വതന്ത്രമായും നിര്‍ഭയമായും വോട്ട്‌ ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500 ലേറെ വനിതാ പോലീസുകാരെയാണ്‌ ഇത്തവണ നിയോഗിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക