Image

മൊറാദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്‌തു

Published on 23 April, 2019
മൊറാദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്‌തു


മൊറാദാബാദ്‌: മൊറാദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്‌തു. മൊറാദാബാദിലെ ബൂത്ത്‌ നമ്പര്‍ 231ലെ ഉദ്യോഗസ്ഥനെയാണ്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്‌.

സമാജ്‌ വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന്‌ വോട്ട്‌ ചെയ്യാന്‍ വോട്ടര്‍മാരോട്‌ ആവശ്യപ്പെട്ടെന്ന്‌ ആരോപിച്ചാണ്‌ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്‌.

അതേസമയം, വോട്ടിങ്‌ തിരിച്ചറിയല്‍ കാര്‍ഡിന്‌ സ്‌ഫോടക വസ്‌തുക്കളേക്കാള്‍ ശക്തിയുണ്ടെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അഹമ്മദാബാദില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കൊപ്പമാണ്‌ മോദി വോട്ടു ചെയ്യാനെത്തിയിരുന്നത്‌. ഭീകരവാദത്തിന്റെ ആയുധം ഐ.ഇ.ഡിയാണ്‌. ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐ.ഡിയാണെന്നും മോദി പറഞ്ഞിരുന്നു.

വോട്ടിങ്ങിനെ കുംഭമേളയില്‍ മുങ്ങുന്നതിനോട്‌ ഉപമിച്ചും മോദി സംസാരിച്ചിരുന്നു. `അതൊരുതരം പവിത്രതയുടെ പ്രതീതി നല്‍കുന്നു. ആര്‍ക്കാണ്‌ വോട്ടു ചെയ്യേണ്ടതെന്ന്‌ ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക്‌ അറിയാം'- മോദി പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക