Image

തലശേരിയില്‍ കെ. മുരളീധരനെതിരെ കയ്യേറ്റ ശ്രമം

Published on 23 April, 2019
തലശേരിയില്‍ കെ. മുരളീധരനെതിരെ കയ്യേറ്റ ശ്രമം


കോഴിക്കോട്‌: വടകരയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.

തലശ്ശരി ചൊക്ലി 157 ാം ബൂത്തില്‍ വെച്ചാണ്‌ സംഭവം. ഇന്ന്‌ രാവിലെ മുതല്‍ കെ. മുരളീധരനും പാറക്കല്‍ അബ്ദുള്ളയും തലശ്ശേരി, കൂത്തുപറമ്പ്‌ മേഖലകളിലെ ബൂത്തുകളില്‍ കയറി വോട്ടര്‍മാരെ കാണുന്നുണ്ടായിരുന്നു..

ഇതുപോലെ 157 ാം ബൂത്തില്‍ എത്തി പ്രവര്‍ത്തകരെ കാണാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്ന്‌ മണിയോടുകൂടിയാണ്‌ മുരളീധരന്‍ ബൂത്തിലെത്തിയത്‌. ഇവിടെ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ഇവര്‍ മുരളീധരനെ ബൂത്തില്‍ കയറാന്‍ അനുവദിക്കാതെ തടയുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ബൂത്തില്‍ കയറാതെ തിരിച്ചുപോകില്ലെന്ന്‌ മുരളീധരനും നിലപാടെടുത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്തര്‍ക്കം നടക്കുകയായിരുന്നു.

ഇതിനിടയില്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. 15 മിനുട്ടിലേറെ നേരെ വാക്തര്‍ക്കം തുടരുകയും ചെയ്‌തു. പിന്നീട്‌ പൊലീസ്‌ ഇടപെട്ട്‌ മുരളീധരനെ ബൂത്തിനകത്തേക്ക്‌ കൊണ്ടുപോകുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക