തിരുവനന്തപുരം: ലസംസ്ഥാനത്ത് വോട്ടിംഗിനുള്ള മയം അവസാനിച്ചിട്ടും
പലയിടത്തും പോളിംഗ് തുടരുന്നു. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു
പ്രശ്നങ്ങളും മൂലം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ബൂത്തുകളിലായി
ആയിരക്കണക്കിന് പേര് വോട്ടു ചെയ്യാന്‍ ഇപ്പോഴും ക്യൂ നില്‍ക്കുകയാണ്.
വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ പത്തുമണിയോകുമെന്നാണ് കരുതുന്നത്. രാത്രിയോട്
കൂടി മാത്രമേ പോളിംഗിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരൂ. അവസാന കണക്കുകള്‍
അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് നില 76 ശതമാനം കഴിഞ്ഞിട്ടുണ്ട്. ഏറ്റവും
കൂടുതല്‍ കണ്ണൂരിലും രണ്ടാമത് വയനാടുമാണ് കൂടുതല്‍ പേര് വോട്ട്
ചെയ്തത്.
സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മൂന്നുമണ്ഡലങ്ങളിലും
പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധന ഉണ്ടായി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇതാദ്യമായി വോട്ടു ചെയ്തവരുടെ എണ്ണം
10 ലക്ഷം കവിഞ്ഞു.