Image

തൃശ്ശൂരില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി

കല Published on 24 April, 2019
തൃശ്ശൂരില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂരില്‍ രണ്ടു യുവാക്കളെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചയോടെ തൃശ്ശൂര്‍ മുണ്ടൂരിനടത്തുവെച്ചാണ് അക്രമണം നടന്നത്. 
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലഹരി മാഫിയക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക