Image

രാജസ്ഥാനില്‍ ശൈശവ വിവാഹം നടത്തുന്നത് തടഞ്ഞവരെ ആക്രമിച്ചു

Published on 23 April, 2012
രാജസ്ഥാനില്‍ ശൈശവ വിവാഹം നടത്തുന്നത് തടഞ്ഞവരെ ആക്രമിച്ചു
കോട്ട: രാജസ്ഥാനിലെ ജാല്‍വര്‍ ജില്ലയില്‍ ശൈശവ വിവാഹം നടത്തുന്നത് തടഞ്ഞ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒരു സംഘം ഗ്രാമീണര്‍ ആക്രമിച്ചു. 42 വിവാഹങ്ങള്‍ ഒരുമിച്ച് നടത്തുന്ന ചടങ്ങിനിടെയാണ് സംഭവം. ഇതില്‍ ബഹുഭൂരിപക്ഷവും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പോലീസും വിവരമറിഞ്ഞെത്തിയപ്പോഴാണ് ഒരു സംഘം അവരെ ആക്രമിച്ചത്. 

വിവാഹിതരാകുന്നവരുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഗ്രാമീണര്‍ രംഗത്തുവരുകയായിരുന്നു. ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും അവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിലും മര്‍ദ്ദനത്തിലുമായി 12 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വാഹനങ്ങളും പ്രതിഷേധക്കാര്‍ എറിഞ്ഞുതകര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക