Image

ഒളിക്യാമറ വിവാദം; ഡിജിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.കെ രാഘവന്‍

Published on 24 April, 2019
ഒളിക്യാമറ വിവാദം; ഡിജിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.കെ രാഘവന്‍

കോഴിക്കോട്: ഒളി ക്യാമറാ വിവാദം സംബന്ധിച്ച്‌ തനിക്കെതിരെ കേസ് എടുത്ത ഡിജിപിക്കെതിരെ സിറ്റിംഗ് എംപിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവന്‍ രംഗത്ത്.

തനിക്കെതിരെ കേസെടുക്കുന്നതിന് ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്നും, ഇതിന് ഉദ്യോഗസ്ഥരെ നിരന്തരം ഫോളില്‍ വിളിച്ചുവെന്നും രാഘവന്‍ പറഞ്ഞു. ഡിജിപി സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചെന്നും ഡിജിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക