Image

അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച്‌ പ്രധാനമന്ത്രി

Published on 24 April, 2019
അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച്‌ പ്രധാനമന്ത്രി


ഡല്‍ഹി: അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്‌ച വാരാണാസിയില്‍ വച്ചാണ്‌ മോദി മാധ്യമങ്ങളെ കാണുന്നത്‌. ബോളിവുഡ്‌ താരം അക്ഷയ്‌ കുമാറുമായുള്ള സൗഹൃദസംഭാഷണം പ്രധാനമന്ത്രി രാവിലെ പുറത്തുവിട്ടിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ വാര്‍ത്താസമ്മേളനം വിളിക്കുന്നുവെന്ന പ്രഖ്യാപനം വരുന്നത്‌. അതേസമയം എല്ലാ മാധ്യമപ്രവര്‍ത്തകരേയും വാര്‍ത്താ സമ്മേളനത്തിന്‌ ക്ഷണിക്കുമോ അതോ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി മാത്രമാണോ മോദിയുടെ സംവാദം എന്ന കാര്യം വ്യക്തമല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക