Image

കാതോലിക്കാദിനാഘോഷവും ഐറേനിയോസ് തിരുമേനിയ്ക്ക് സ്വീകരണവും

ഫിലിപ്പോസ് ഫിലിപ്പ് Published on 24 April, 2019
കാതോലിക്കാദിനാഘോഷവും ഐറേനിയോസ് തിരുമേനിയ്ക്ക് സ്വീകരണവും
റോക്ക്‌ലാന്‍ഡ്: റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ വി. നോമ്പിലെ 36–ാം ഞായറാഴ്ച കാതോലിക്കാദിനം ആഘോഷിച്ചു. ഏപ്രില്‍ 7–ാം തിയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിന്റെ ആമുഖത്തോടുകൂടിയ യോഗത്തില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ. യാക്കൂബ് മാര്‍ ഐറേനിയോസ് മുഖ്യ സന്ദേശം നല്‍കി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ, സ്വയം ഭരണവും സ്വയം ശീര്‍ഷകത്വവുമുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലുള്ള സ്വതന്ത്ര സഭയാണെന്നും യാതൊരു വിദേശ ശക്തിയ്ക്കും വിധേയമല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മലങ്കര അസോസിയേഷന്‍ അംഗം ജോണ്‍ ജേക്കബ് ആശംസ അര്‍പ്പിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍, അഭിവന്ദ്യ. ഐറേനിയോസ് തിരുമേനിയുടെ എപ്പിസ്‌കോപ്പല്‍ ജൂബിലിയെപ്പറ്റിയും അഭിവന്ദ്യ. തിരുമേനിയുടെ  സിഎഎസ്എ ചെയര്‍മാന്‍ പദവി നേട്ടങ്ങളെപറ്റിയും വിശദമായി സംസാരിക്കുകയും അഭി. തിരുമേനിക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ചൊല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ എല്ലാ വിശ്വാസികളും ഉറച്ചസ്വരത്തില്‍ ആവര്‍ത്തിച്ചു. ഇടവക ട്രസ്റ്റി റജി കുരീകാട്ടില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ചര്‍ച്ച് ക്വയറിന്റെ നേതൃത്വത്തില്‍ അതിമനോഹരമായി ആലപിച്ച കാതോലിക്കാ മംഗളഗാനത്തോടുകൂടി യോഗം അവസാനിച്ചു.

കാതോലിക്കാദിനാഘോഷവും ഐറേനിയോസ് തിരുമേനിയ്ക്ക് സ്വീകരണവും
കാതോലിക്കാദിനാഘോഷവും ഐറേനിയോസ് തിരുമേനിയ്ക്ക് സ്വീകരണവും
കാതോലിക്കാദിനാഘോഷവും ഐറേനിയോസ് തിരുമേനിയ്ക്ക് സ്വീകരണവും
കാതോലിക്കാദിനാഘോഷവും ഐറേനിയോസ് തിരുമേനിയ്ക്ക് സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക