Image

കൂടംകുളം: ആദ്യയൂണിറ്റില്‍നിന്ന് വൈദ്യുതി 40 ദിവസത്തിനകം

Published on 23 April, 2012
കൂടംകുളം: ആദ്യയൂണിറ്റില്‍നിന്ന് വൈദ്യുതി 40 ദിവസത്തിനകം
ന്യൂഡല്‍ഹി: കൂടംകുളം ആണവ പദ്ധതിയുടെ ആദ്യയൂണിറ്റില്‍നിന്ന് 40 ദിവസത്തിനുള്ളില്‍  വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി വി നാരായണ സ്വാമി.  ആയിരം മെഗാവാട്ട് ഉത്പാദനശേഷിയുള്ള ആദ്യ റിയാക്ടറാണ് 40 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കാനാകുക. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്ലാന്റില്‍ പരിശോധന നടത്തിവരികയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി അനുമതിപത്രം നല്‍കുമെന്നാണ് പ്രതീക്ഷ.

ആദ്യയൂണിറ്റ് പ്രവര്‍ത്തനക്ഷമമായി രണ്ടു മാസത്തിനുള്ളില്‍ രണ്ടാം യൂണിറ്റും പ്രവര്‍ത്തിക്കാമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് നാരായണസ്വാമി പറഞ്ഞു. പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക