വാഷിംഗ്ടണ്‍, ഡി.സി: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് മല്‍സരിക്കും. മല്‍സര രംഗത്തു വരുന്ന പതിനഞ്ചാമത്തെ ഡമോക്രാറ്റാണു മധ്യവര്‍ത്തി നിലപാടുകളുള്ള ബൈഡന്.
സ്ഥാനാര്ഥിത്വംപ്രഖ്യാപിക്കുന്നതിനു മുന്‍പെ തന്നെബൈഡന് ആയിരുന്നു എല്ലാ അഭിപ്രായ വോട്ടിലും മുന്നില്‍ നിന്നത്. ജോര്‍ജിയയില്‍ ഗവര്‍ണറായി മല്‍സരിച്ചു തോറ്റ ആഫ്രിക്കന്‍ അമേരിക്കന്‍ സ്റ്റേസി ഏബ്രാംസിനെവൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ബൈഡന് പരിഗണിക്കുന്നുണ്ട്.76 വയസാണു ബൈഡന്റെ പ്രായം. മറ്റൊരു സ്ഥാനാര്‍ഥി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സിനേക്കാള്‍ ഒരു വയസു കുറവ്.
പ്രസിഡന്റായാല്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ള പ്രസിഡന്റായിരിക്കും. പ്രസിഡന്റ് റെയ്ഗന് രണ്ടാം തവണ വിജയിക്കുമ്പോള്‍ 74 വയസായിരുന്നു.പിരിയുമ്പോള്‍ പ്രായം 78. ബൈഡന് ആദ്യ ടേം പൂര്‍ത്തിയാക്കുമ്പോള്‍ 80 വയസാകും. ജയിച്ചാല്‍ പ്രസിഡന്റ് കെന്നഡിക്കു ശേഷം പ്രസിഡന്റാകുന്ന കത്തോലിക്കനായിരിക്കും ബൈഡന്.
പ്രസിഡന്റ് ട്രമ്പിനു ഒരു ടേം കൂടി നല്കിയാല് അമേരിക്ക തന്നെ മാറിപ്പോകുമെന്നും അതു അനുവദിക്കാനാവില്ലെന്നുമാണു ബൈഡന്റെ പ്രഖ്യാപനം. അമേരിക്ക നിലകൊള്ളുന്ന എല്ലാ ആശയങ്ങളും തകര്‍ക്കുകയാണു പ്രസിഡന്റ് ട്രമ്പ്. ചരിത്രത്തിലെ എല്ലാ വാചക കസര്ത്തുകാരെയും പോലെ സ്വന്തം നേട്ടവും അധികാരം വിപുലീകരിക്കലും മാത്രമാണു ട്രമ്പിന്റെ ലക്ഷ്യം. അത് അനുവദിച്ചു കൂടാ.
ബൈഡനു പിന്തുണയുമായി പലരും രംഗത്തു വന്നു. എന്നാല്‍ പ്രസിഡന്റ് ഒബാമ ആരെയും എന്‍ഡോഴ്സ് ചെയ്യില്ല.
പെന്‍സില്‍വേനിയയിലെ സ്ക്രാന്റനില്‍ ജനിച്ച ബൈഡനു 10 വയസുള്ളപ്പോള്‍ കുടുംബം ഡെലവയറിലേക്കു താമസം മാറ്റി. ന്യു കാസില്‍ സിറ്റി കൗണ്‍സില്‍ അംഗമായിട്ടായിരുന്നു രഷ്ട്രീയ പ്രവേശനം. 29-ം വയസില്‍ യു.എസ്. സെനറ്ററായി. ആഴ്ചകള്‍ക്കുള്ളില്‍ ഭാര്യ നീലിയ ഹണ്ടറും പുത്രി നവോമിയും കാറപകടത്തില്‍ മരിച്ചു. ബാലന്മാരായ ഹണ്ടര്‍, ബ്യൂ എന്നിവര്‍ക്കു പരുക്കേറ്റു.
അവരെ ശുശ്രീഷിച്ച ശേഷം ഡലവെയറില് നിന്നു തീവണ്ടിയിലാണു അദ്ധേഹം വാഷിംഗ്ടണ്‍ ഡി.സിയിലേക്കു യാത്ര ചെയ്തു കൊണ്ടിരുന്നത്.
പിന്നീട് അധ്യാപികയായ ജില് ജേക്കബ്സിനെ വിവാഹം ചെയ്തു. ആഷ്ലി ബ്ലേസര്‍ എന്ന മകള്‍ കൂടി പിറന്നു.
വൈസ് പ്രസിഡന്റായിരിക്കെ ഡലവേറില് അറ്റോര്‍ണി ജനറലായിരുന്ന പുത്രന് ബ്യൂ കാന്‍സര്‍ ബാധിച്ച് മരിച്ചത് ബൈഡനെ ഏറെ ദുഖിപ്പിച്ചു. തുടര്‍ന്ന് കാന്‍സറിനെതിരായ പോരാട്ടത്തില്‍ അദ്ധേഹം സജീവമായി.
പ്രസിഡന്റ് ഒബാമ രാജ്യത്ത് ഏറ്റവുംവലിയ സിവിലയന്‍ ബഹുമതി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഓണര്‍ നല്കി ആദരിച്ചു.
Democrats and Obama started the collusion , spying on all American Citizens financial wealth
On Muller report there is a note about "CLINTON COVER UP"
Uncle Biden is not a candidate for USA .
Hawaii Democratic Sen. Mazie Hirono told Attorney General William Barr to his face Wednesday that he should resign and accused the nation's top law enforcement official of lying to Congress.