Image

സൈനിക സ്‌കൂള്‍ പാഠപുസ്തകത്തില്‍ കാശ്മീര്‍ പാകിസ്താനില്‍

Published on 23 April, 2012
സൈനിക സ്‌കൂള്‍ പാഠപുസ്തകത്തില്‍ കാശ്മീര്‍ പാകിസ്താനില്‍
ന്യൂഡല്‍ഹി: ശ്രീനഗറിലെ സൈനിക സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ കാശ്മീര്‍ പാകിസ്താന്റെ ഭാഗം. പാകിസ്താന്‍ അംഗീകരിച്ച ഭൂപടം സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന സ്‌കൂള്‍ പാഠപുസ്തകത്തില്‍ ചേര്‍ത്തത് വിവാദമായി. പാകിസ്താന്‍ രേഖകളില്‍ ഉപയോഗിക്കുന്ന ആസാദ് കാശ്മീര്‍ എന്നാണ് മേഖലയ്ക്കു നല്‍കിയിട്ടുള്ള പേര്. 

സംഭവത്തെക്കുറിച്ചു സൈന്യം സി.ബി.എസ്.ഇക്കും മാനവശേഷി വികസന മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്. പുസ്തകം പിന്‍വലിക്കാന്‍ സ്‌കൂള്‍ പിന്‍സിപ്പലിനോടു നിര്‍ദേശിച്ചു. തെറ്റായ ഭൂപടം ചേര്‍ത്തത് ഡല്‍ഹിയിലെ കരോള്‍ ബാഗിലെ പുസ്തക പ്രസാധകരാണെന്നു വ്യക്തമായിട്ടുണ്ട്. 

മാനവശേഷി വികസന മന്ത്രാലയം നടപടിയെടുക്കണമെന്ന് ബി.ജെ.പി. നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക