Image

രാജ്യസഭാ സീറ്റ്: വര്‍ക്കി എബ്രഹാം മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായേക്കും

Emalayalee exclusive Published on 23 April, 2012
രാജ്യസഭാ സീറ്റ്: വര്‍ക്കി എബ്രഹാം മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായേക്കും
emalayalee exclusive

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന് അനുവദിച്ച രാജ്യസഭാ സീറ്റില്‍ ന്യൂയോര്‍ക്കിലെ മലയാളി വ്യവസായി വര്‍ക്കി എബ്രഹാം സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന.
കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ജോയി എബ്രഹാമിനെയായിരുന്നു രാജ്യസഭാ സീറ്റിലേക്ക് ആദ്യം പാര്‍ട്ടി പരിഗണിച്ചിരുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റിനായി പി.ജെ.ജോസഫും അവകാശവാദമുന്നയിച്ചതോടെ തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയിലാണ് വര്‍ക്കി എബ്രഹാമിന്റെ പേര് മാണി ഗ്രൂപ്പ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ മെയ് നാലിന് മാത്രമെ അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് മന്ത്രി കെ.എം.മാണി നേരത്തെ പ്രഖ്യാപിച്ചിരു­ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക