Image

മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു

Published on 23 April, 2012
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു
റായ്പുര്‍: ഛത്തീസ്ഗഡില്‍ തട്ടികൊണ്ട്‌പോയ സുക്മ ജില്ലാ കളക്ടര്‍ അല്കസ് പോള്‍ മേനോനെ വിട്ടുകിട്ടുന്നതുവരെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള എല്ലാ നടപടികളും നിര്‍ത്തിവയ്ക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കളക്ടറെ മോചിപ്പിക്കണമെങ്കില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന അന്ത്യശാസനം മുന്നോട്ട് വച്ച പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തടവില്‍ കഴിയുന്ന എട്ട് മാവോയിസ്റ്റുകളെ വിട്ടയക്കുക മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തുന്ന ഗ്രീന്‍ഹണ്ട് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തട്ടികൊണ്ട്‌പോയവര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതേസമയം അല്കസിനെ തട്ടികൊണ്ട്‌പോയവരെ കുറിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഛത്തീസ്ഗഡ് എഡിജിപി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക