Image

അഗ്നി-5ന്റെ ദൂരപരിധി കുറച്ചത് നാറ്റോ സമ്മര്‍ദ്ദത്താലെന്ന് ചൈന

Published on 23 April, 2012
അഗ്നി-5ന്റെ ദൂരപരിധി കുറച്ചത് നാറ്റോ സമ്മര്‍ദ്ദത്താലെന്ന് ചൈന
ബെയ്ജിംഗ്:വിജയകരമായി പരീക്ഷിച്ച അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററായി ഇന്ത്യ പരിമിതപ്പെടുത്തിയത് നാറ്റോ സമ്മര്‍ദ്ദത്താലാണെന്ന് ചൈന. നാറ്റോ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇന്ത്യ ദൂരപരിധി 9,000 കിലോ മീറ്ററില്‍ നിന്ന് 5000 കിലോ മീറ്ററായി കുറയ്ക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഭൂഖണ്ടാന്തര മിസൈലുകളുടെ കാര്യത്തിലായാലും ആണവായുധങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയെക്കാള്‍ ചൈന ബഹുകാതം മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും ചൈനയും യോജിച്ചു നിന്നാല്‍ ഏഷ്യ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും എന്നാല്‍ ഇരുരാജ്യങ്ങളെയും ഭിന്നിപ്പിച്ച് ശത്രുക്കളായി ചിത്രീകരിക്കുന്നതിലൂടെ ഏഷ്യ കൂടുതല്‍ ദുര്‍ബലമാകുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക