Image

മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം നദാലിന്

Published on 23 April, 2012
മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം നദാലിന്
മോണ്ടികാര്‍ലോ: ഒടുവില്‍ നദാലിന്റെ കാത്തിരിപ്പിനു വിരാമമായി. തുടര്‍ച്ചയായ മത്സരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനോടു പരാജയപ്പെടുന്നു എന്ന അപഖ്യാതിക്ക് അറുതി വരുത്തി ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാല്‍ തിളങ്ങി. ജോക്കോവിച്ചിനെ 6-3, 6-1 എന്ന സ്‌കോറിനു പരാജയപ്പെടുത്തി നദാല്‍ മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടമുയര്‍ത്തി. 

ജോക്കോവിച്ചിനോട് തുടര്‍ച്ചയായ ഏഴു മത്സരങ്ങളുടെ പരാജയങ്ങള്‍ക്കുശേഷമാണ് നദാലിന്റെ ഈ ജയം. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഫൈനലില്‍ ആറു മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തിലാണ് നദാല്‍ ഒടുവില്‍ ജോക്കോവിച്ചിനോടു പരാജയപ്പെട്ടത്. മോണ്ടികാര്‍ലോയിലെ നദാലിന്റെ തുടര്‍ച്ചയായ 42-ാം കിരീടമാണ്; കരിയറിലെ 47-ാം കിരീടവും. 1000 മാസ്‌റ്റേഴ്‌സ് മത്സരങ്ങള്‍ കളിച്ച നദാല്‍ 20 കിരീടം നേടി റിക്കാര്‍ഡും സ്ഥാപിച്ചു. കഴിഞ്ഞ ജൂണിലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷമുള്ള നദാലിന്റെ ആദ്യ കിരീടനേട്ടമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക