Image

മുസ്ലിംകളെ, മദ്രസകളില്‍ എന്താണു പഠിപ്പിക്കുന്നത്?

ത്രിശങ്കു Published on 26 April, 2019
മുസ്ലിംകളെ, മദ്രസകളില്‍ എന്താണു പഠിപ്പിക്കുന്നത്?
ശ്രീലങ്ക കൂട്ടക്കുരുതി കഴിഞ്ഞതോടെ, സത്യം പറഞ്ഞാല്‍, ഇസ്ലാം മതത്തെപറ്റിയുള്ള ബഹുമാനമെല്ലാം പോയി. മുസ്ലിം അല്ലാത്ത ആരെയും കൊല്ലാമെന്നോ? ഇതെന്തൊരു വിശ്വാസം. അതോ അങ്ങനെയല്ലെ?

ന്യു സിലാന്‍ഡില്‍ ഒരു വെള്ളക്കാരന്‍ വര്‍ഗീയവാദി 50-ല്‍ പരം പേരെ കൊന്നതിനു പ്രതികാരമയിട്ടാണു ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍, ഈസ്റ്റര്‍ കുര്‍ബാന നടക്കുമ്പോള്‍ ആക്രമണം നടത്തിയതത്രെ. ലക്ഷ്വറി ഹോട്ടലുകളിലും ആക്രമണം ഉണ്ടായി. അതാരെ ലക്ഷ്യം വച്ചെന്ന് അറിയില്ല. സ്ത്രീകളും കുട്ടികളുമൊക്കെ ചിന്നിച്ചിതറി.

ഭീകരന്മാര്‍ക്ക് എന്തു കിട്ടി? അവരിപ്പോള്‍ സ്വര്‍ഗത്തില്‍ 72 കന്യകമാരോടൊത്തു കഴിയുകയാണോ?

ശ്രീ ലങ്കയിലെ ക്രിസ്ത്യന്‍ പള്ളികള്‍ സുരക്ഷിതമല്ലെങ്കില്‍ മറ്റിടങ്ങളില്‍ പള്ളികള്‍ സുരക്ഷിതമാണോ? എപ്പോഴും തുറന്നു കിടക്കുന്ന പള്ളികളില്‍ ആര്‍ക്കും എപ്പോഴും വരാം. ഒരു സുരക്ഷാ പരിശോധനയും എങ്ങുമില്ല.

ന്യു സിലാന്‍ഡില്‍ മുസ്ലിംകളെ കൊന്നത് ക്രൈസ്തവ വിശ്വാസം തലക്കു പിടിച്ചിട്ടല്ലെന്നു എല്ലവര്‍ക്കും അറിയാം. വെള്ളക്കാരന്റെ അധീശമനോഭാവം ആണു അവിടെ കണ്ടത്. അവര്‍ കറുത്തവരുടെ പള്ളിയും ആക്രമിക്കും. തൊലിയുടെ നിറമാണു അവരുടെ പ്രശ്‌നം.

ന്യു സിലന്‍ഡില്‍ പ്രശ്‌നം ഉണ്ടായാല്‍ ശ്രീലങ്കയില്‍ എന്തിനു പ്രതികരിക്കണം?

ശ്രീ ലങ്കയിലെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പക്ഷെ ക്രൈസ്തവ ലോകം ഒരു ദുഖപ്രകടനത്തില്‍ പ്രശ്‌നം തീര്‍ത്തു. ലോകത്തില്‍ എവിടെ മുസ്ലിമിനു നേരെ ആക്രമണമുണ്ടായാലും അതു പ്രാദേശിക പ്രശ്ന്മായി കാണാതെ ലോകമെങ്ങുമുള്ള മുസ്ലിംകള്‍ വികാരം കൊള്ളുന്നതെന്തിന്? അതു ശരിയോ?

വിദേശത്ത് എവിടെയൊ മുസ്ലിംകള്‍ക്കു നേരെ ആക്രമണം ഉണ്ടയപ്പോള്‍ ഹൈദരാബാദില്‍ മുസ്ലിംകള്‍ അക്രാമസക്തമായ പ്രകടനം നടത്തിയതിനെ കോണ്‍ഗ്രസ് നേതാവ് ആചാര്യ ക്രുപലാനി ചോദ്യം ചെയ്തത് ഓര്‍ക്കുന്നു. അതേ സമയം തന്നെ ഇന്ത്യയിലെ മുസ്ലിംകള്‍ കാശ്മീര്‍ പ്രശ്‌നത്തെ ഒരു പ്രാദേശിക പ്രശ്‌നമായി മാത്രമാണു കാണുന്നതെന്നതും വിസ്മരിക്കരുത്.

ലോകമെങ്ങും ക്രിസ്ത്യാനികള്‍ ഉണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രത്യേകിച്ചൊരു ബന്ധവുമില്ല. ശ്രീലങ്കയിലെ ക്രിസ്ത്യാനിയും ഇറ്റലിയിലെ ക്രിസ്ത്യാനിയും തമ്മില്‍ എന്തു ബന്ധം? ഒന്നുമില്ല. വിദൂരത്തു നടക്കുന്ന കാര്യങ്ങള്ള്ക്കു പ്രതികാരം ചെയ്യാന്‍ വരുന്നവര്‍ ഓര്‍മ്മിക്കേണ്ട കാര്യമാണ്. സ്വന്തം ആളുകളെ തന്നെയാണു കൊല്ലുന്നതെന്ന്.

അതിനു പുറമെ ഇസ്ലാം മതത്തെപറ്റി ചര്‍ച്ചകളോ അപ്ഗ്രഥനമോ ഒന്നും കാണാറില്ല. ആര്‍ക്കും ധൈര്യമില്ലെന്നതാണു കാരണം. അത് ശരിയോ?വിമര്‍ശനത്തെ അക്രമം കൊണ്ടല്ലതെ നേരിടാന്‍ കഴിയില്ലേ?  വിമര്‍ശനങ്ങള്‍ ഉണ്ടാവേണ്ടതല്ലെ?

ശരീരത്തില്‍ ബോംബും വച്ചു കെട്ടി മറ്റുള്ളവരെ കൊല്ലാന്‍ ഇറങ്ങുന്നവര്‍ വിശ്വാസത്താല്‍ പ്രേരിതരായാണു അത് ചെയ്യുന്നതെന്നു വ്യകതം. അങ്ങനെ ചെയ്താല്‍ കയ്യോടെ സ്വര്‍ഗത്തു ചെല്ലുമെന്നും പഠിപ്പിക്കുന്നു.

ചെറുപ്പത്തില്‍ പഠിക്കുന്ന ഇത്തരം കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വിശ്വസിച്ച് ചെറുപ്പക്കാര്‍ ഭീകര ക്രുത്യങ്ങള്‍ ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നു.

മദ്രസകളില്‍ അറബി ഭാഷയില്‍ എന്താണു പഠിപ്പിക്കുന്നതെന്ന് സര്‍ക്കാറുകള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തന്നെ അനുവദിക്കാമോ? മറ്റുള്ളവര്‍ക്ക് ദോഷമായത് പഠിപ്പിക്കരുത് എന്നു പറഞ്ഞാല്‍ മത സ്വാതന്ത്യം ഒന്നും തകരില്ല.

അതു പോലെ ഉത്തര്‍ പ്രദേശില്‍ ബീഫ കൈവശം വച്ചു എന്നാരോപിച്ച് അഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ നാമൊക്കെ ഞെട്ടിയതാണ്. ദേവത ആയി കരുതുന്ന ഗോമാതാവിനു വേണ്ടി ആയിരുന്നു കൊലപാതകം.

കേരളത്തിലെ സ്ഥിതി എന്ത്? സദാചാരം എന്നു പറഞ്ഞു എത്ര പേരെ കൊന്നു? സദാചരം എന്നാല്‍ അസൂയ. മറ്റവനു കിട്ടുന്നു, എനിക്കില്ല എന്നചിന്ത. ഗോമാതാവിന്റെ പേരില്‍ കൊല്ലുന്നതാണോ അസൂയയുടെ പേരില്‍ കൊല്ലുന്നതാണൊ കൂടുതല്‍ നീചം?

മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കാണു അവകാശം? ലൈംഗീക അസൂയയുടെ പേരില്‍ കൊല്ലാമെന്നോ?

ഇങ്ങനെയൊക്കെ ചെയ്യുന്നവരെ നിഷ്‌കരുണം അടിച്ചൊതുക്കണം. കേരള മണ്ണില്‍ അത്തരം വിഷം പടരരുത്


ശ്രീലങ്കയെ ബോംബിട്ടു തകര്‍ത്തവര്‍ ചൊവ്വയില്‍ നിന്നിറങ്ങിവന്നവരല്ല..!

ബിബിസി ഹിന്ദിയ്ക്കു വേണ്ടി വുസാത്തുള്ളാ ഖാന്‍ എഴുതിയ ലേഖനം.


ചാവേറായി മാറാന്‍ തയ്യാറെടുത്തുകഴിഞ്ഞ, അല്ലെങ്കില്‍ മനുഷ്യ മനസ്സുകളെ ചാവേറുകളാവാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യര്‍ക്ക് ഒരേയൊരിടമേ ഈ ലോകത്തുള്ളൂ. അത് ഏതെങ്കിലും മാനസിക രോഗാശുപത്രിയുടെ അടഞ്ഞ സെല്‍ മുറികളാണ്.

ചാവേറായി ചെന്നുകേറി നൂറുകണക്കിനാളുകളെ കൊല്ലുക. എന്നിട്ട്, അവര്‍ക്കൊപ്പം മരണമടയുന്ന താന്‍ മാത്രം സ്വര്‍ഗ്ഗത്തിലേക്കും, തന്റെ കയ്യാല്‍ മരിച്ചവര്‍ അത്രയും നരകത്തിലേക്കും പോവുമെന്ന് സങ്കല്‍പ്പിക്കുക.. എത്ര ഭ്രാന്തമായ ഒരു ചിന്താഗതിയാണത്.

മുറിയ്ക്കുള്ളില്‍ വാതിലടച്ചിരുന്ന് ആത്മാഹുതി ചെയ്യുന്നതിന്റെ മനഃശാസ്ത്രം എനിക്ക് മനസ്സിലാവും. വിഷം കുടിച്ചോ, ഫാനില്‍ കെട്ടിത്തൂങ്ങിയോ, അല്ലെങ്കില്‍ സ്വന്തം തലയിലേക്ക് വെടിയുതിര്‍ത്തോ ഒകെ ആത്മഹത്യ ചെയ്യാന്‍ ഒരാള്‍ക്ക് കാരണങ്ങള്‍ പലതുണ്ടാവാം. എനിക്കോ നിങ്ങള്‍ക്കോ ഒക്കെ ഒരു പക്ഷേ മനസ്സിലാക്കാന്‍ ഇത്തിരി പ്രയാസമുള്ള കാരണങ്ങള്‍...

എന്നാല്‍- ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എനിക്കോ എന്റെ കുടുംബക്കാര്‍ക്കോ യാതൊരു ദ്രോഹവും മനസാ വാചാ കര്‍മണാ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു കൂട്ടമാളുകളെ കൊല്ലാന്‍ തോന്നുക. ചെറുപ്പക്കാരായ, ബാല്യം പിന്നിട്ടിട്ടില്ലാത്ത, ജീവിതത്തിന്റെ സായാഹ്നം ചെലവിട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടമാളുകളെ; സ്ത്രീ-പുരുഷ-ശിശു ഭേദമില്ലാതെ കൊന്നുതള്ളുക. അവര്‍ ചാവണം,പറ്റുമെങ്കില്‍ സ്വന്തം കൈ കൊണ്ടുതന്നെ തീര്‍ക്കണം എന്നാഗ്രഹിക്കുക. ഇതൊക്കെ എനിക്ക് ഒട്ടും മനസ്സിലാവാത്ത കാര്യങ്ങളാണ്.

ചാവേറായി ചെന്നുകേറി നൂറുകണക്കിനാളുകളെ കൊല്ലുക. എന്നിട്ട്, അവര്‍ക്കൊപ്പം മരണമടയുന്ന താന്‍ മാത്രം സ്വര്‍ഗ്ഗത്തിലേക്കും, തന്റെ കയ്യാല്‍ മരിച്ചവര്‍ അത്രയും നരകത്തിലേക്കും പോവുമെന്ന് സങ്കല്‍പ്പിക്കുക.. എത്ര ഭ്രാന്തമായ ഒരു ചിന്താഗതിയാണത്.

ചാവേറായി മാറാന്‍ തയ്യാറെടുത്തുകഴിഞ്ഞ, അല്ലെങ്കില്‍ മനുഷ്യ മനസ്സുകളെ ചാവേറുകളാവാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യര്‍ക്ക് ഒരേയൊരിടമേ ഈ ലോകത്തുള്ളൂ. അത് ഏതെങ്കിലും മാനസിക രോഗാശുപത്രിയുടെ അടഞ്ഞ സെല്‍ മുറികളാണ്. ദൗര്‍ഭാഗ്യവശാല്‍ ശ്രീലങ്കയുടെ കാര്യത്തില്‍ അതേപ്പറ്റി തിരിച്ചറിഞ്ഞപ്പോഴേക്കും നേരം ഏറെ വൈകിക്കഴിഞ്ഞിരിക്കുന്നു.

ഈ ചാവേറുകളായി കൊലചെയ്യപ്പെടുന്നത്, അവരും അവര്‍ക്കു ചുറ്റുമുട്ടില്ല ഒരു കൂട്ടം നിരപരാധികളും മാത്രമാണെങ്കിലും സഹിക്കാമായിരുന്നു. പക്ഷേ, ഈ ചാവേറാക്രമണങ്ങളില്‍ ചാവേറുകളും, നിരപരാധികളായ ജനങ്ങളും മാത്രമല്ല മരിക്കുന്നത്. കെട്ടിടങ്ങള്‍ മാത്രമല്ല തകര്‍ന്നടിയുന്നത്. ഇങ്ങനെയൊന്നുണ്ടാവുമ്പോള്‍ തകര്‍ന്നുവീഴുന്നത്, ഒരു തലമുറയ്ക്ക് മറ്റൊരു തലമുറയുടെ മേലുള്ള, ഒരു മതത്തിന് മറ്റൊരു മതത്തോടുള്ള, ഒരു സമൂഹത്തിന്, മറ്റൊരു സമൂഹത്തോടുള്ള അല്ലെങ്കില്‍ ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തോടുള്ള കേവല വിശ്വാസം കൂടിയാണ്. പതുക്കെയാണെങ്കിലും, ആ നഷ്ടത്തിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്. ഒടുവില്‍ ബാക്കിയാവുന്നത് ഒരു കാടും, അതിനുള്ളില്‍ ഒരു കൂട്ടം ചെന്നായ്ക്കളും മാത്രമാണ് എന്നുവരും. നില നില്പിനുവേണ്ടി പരസ്പരം കൊന്നുതിന്നുന്ന ഒരു അവസ്ഥ വന്നുചേരും.

ശ്രീലങ്കയില്‍ നൂറുകണക്കിന് മനുഷ്യദേഹങ്ങള്‍ ചിതറിത്തെറിച്ചതില്‍ നിന്നും ഈ ലോകത്ത് ഒരാള്‍ക്കും ലാഭമുണ്ടായിട്ടില്ല എന്ന് വരാന്‍ വഴിയില്ല. ഈ ദുരന്തത്തില്‍ ചിന്നിയ ചോര കുപ്പികളില്‍ നിറഞ്ഞ്, തിരിച്ചു കേറുന്നത് തീവ്രവാദത്തിന്റെ ഞരമ്പുകളില്‍ പുത്തന്‍ ഊര്‍ജ്ജമായിട്ടാണ്. അതിന്റെ ആയുസ്സ് ഇരട്ടിപ്പിച്ചുകൊണ്ടാണ്.

കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ആരുമാവട്ടെ.. സിംഹളനോ, ബുദ്ധതീവ്രവാദിയോ, മുസ്ലീമോ, ജൈനനോ, ഹിന്ദുവോ ആരുമാവട്ടെ.. അത് ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ഭൂതം കാട്ടി പേടിപ്പിക്കുന്നവരാവട്ടെ.. അല്ലെങ്കില്‍ ബര്‍മയിലോ, റുവാണ്ടയിലോ, ബോസ്‌നിയയിലോ ഒക്കെ നരഹത്യയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടവനാവട്ടെ..

ഷിന്‍ജിയാങ്ങിലെ ഉയിഗര്‍ വംശജരെ 'നന്നാക്കാന്‍' എന്ന പേരില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടയ്ക്കുന്ന ചൈനീസ് സൈനികനാവട്ടെ, കറുത്ത വര്‍ഗക്കാര്‍ ജീവനോടെ ചുട്ടുകരിക്കാന്‍ ആഗ്രഹിക്കുന്ന കു ക്ലക്‌സ് ക്ലാന്‍ ഭ്രാന്തനാവട്ടെ.. സ്വന്തം വംശമൊഴിച്ച് മറ്റെല്ലാ മുസ്ലീങ്ങളെയും കാഫിര്‍ എന്ന് കണക്കാക്കി കൊല്ലാന്‍ തയ്യാറാവുന്ന ജിഹാദിയാവട്ടെ.. സോഷ്യല്‍ മീഡിയയില്‍ വിഷം തുപ്പുന്ന ഡിജിറ്റല്‍ തീവ്രവാദിയാവട്ടെ..

കൊള്ളുന്ന കാര്യങ്ങള്‍ ആരുടേതായാലും അതിലോടുന്ന രക്തത്തിലാണ് ആ ഊര്‍ജം കേറിപ്പറ്റുന്നത്.

ഒരു വ്യക്തിക്കോ, ഒരു സംഘടനയ്ക്കോ വേണ്ടി നടത്തപ്പെട്ട ഈ ക്രൂരകൃത്യത്തില്‍ നിന്നും എല്ലാവരും അവരവരുടേതായ രീതിയില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വളരെ നൈസര്‍ഗികമായ രീതിയില്‍ വെറുപ്പ് ഈ ലോകമെങ്ങും പരത്തിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ, നമ്മളോര്‍ക്കേണ്ട ഒന്നുണ്ട്.. ഈ കൃത്യം നടത്തിയവര്‍ ഒരു സുപ്രഭാതത്തില്‍ ചൊവ്വയില്‍ നിന്നും ഇറങ്ങി വന്നവരല്ല. നമുക്കിടയില്‍ തന്നെ ഉള്ളവരാണ് ഇവര്‍. നമ്മുടെ അയല്‍പക്കങ്ങളില്‍ ജീവിച്ചിരുന്നവര്‍. നമ്മയോട് സംവദിച്ചുകൊണ്ട് നമ്മുടെ ജീവിതങ്ങളില്‍ സന്നിഹിതരായിരുന്നവര്‍.. ഇത്രയും കാലം നമ്മളറിയാതെ നമ്മുടെ സ്വന്തം മനസ്സുകള്‍ക്കുള്ളില്‍ വന്ന് ഒളിച്ചിരുന്നവര്‍.. എന്നിട്ടും നമ്മുടെ ആവശ്യം, സര്‍ക്കാര്‍ ഉടന്‍ എന്തെങ്കിലും നടപടിയെടുക്കണം എന്നുമാത്രമാണ്..!
Join WhatsApp News
domestic terrorist & rump 2019-04-27 07:14:37
The Florida man who pleaded guilty to mailing explosive devices said in a letter to a federal judge that attending a rally for President Donald Trump "became like a new found drug."
Cesar Sayoc has admitted to sending pipe bombs to CNN, and various Democratic officials and donors. He pleaded guilty last month to 65 felony counts, including using weapons of mass destruction in an attempted domestic terrorist attack.

Your Neighbor 2019-04-27 10:13:46
Islamists engaged in violence historically. It appears like the religion without any happiness. Black outfits everywhere, whatever you call it. No one can question them. Immediately they turn violent. It looks like they hate everyone. 
Sakav Hassan 2019-04-26 16:23:18
What RSS teaching , with swords ? Islam means Peace. There are weeds growing in other religions also. Hamukke, keep away from Peaceful people s Allahu Akbar mosques of meditation and schools of quaran.  
josecheripuram 2019-04-27 14:34:07
What we teach in our religious Houses,we are better than other religion.That's what's wrong/We in India/Kerala was living  for thousands of years with other religions till now thousand of years we still refuse to marry from other denominations.( Not other religion )Why we hate any one other than us.So there is no difference. 
George 2019-04-27 22:57:17
മദ്രസ്സകളും സൺഡേ സ്കൂളുകളും മറ്റു എല്ലാ മത പഠനശാലകളും ലോകത്തു ആകമാനം നിരോധിക്കണം. മതപഠനം പതിനെട്ടുവയസ്സിനു ശേഷം മാത്രം അനുവദിക്കുക. അത് നടപ്പാക്ക കാലത്തോളം നമ്മളും വരും തലമുറയും ബോംബ് പൊട്ടിയും പൊട്ടിച്ചും മരിക്കട്ടെ. നമുക്ക് അനുശേചന യോഗം കൂടി മരിച്ചവർക്കു വേണ്ടി (പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ മരിച്ചവർക്കു) ഉച്ചത്തിൽ കരങ്ങൾ അടിച്ചു പ്രാർത്ഥിക്കാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക