Image

രാഷ്ട്രപതി സ്ഥാനാര്‍ഥി: കലാമിനെ ബിജെപി പിന്തുണച്ചേക്കും

Published on 23 April, 2012
രാഷ്ട്രപതി സ്ഥാനാര്‍ഥി: കലാമിനെ ബിജെപി പിന്തുണച്ചേക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ ബിജെപി പരിഗണിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ് ബിജെപിയെന്നും സൂചനയുണ്ട്. 

കലാമിന്റെ പേര് നിര്‍ദേശിക്കുകയാണെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയും ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇതിനുപുറമെ പുതിയ രാഷ്ട്രപതി രാഷ്ട്രീയേതര വ്യക്തിത്വമാവണമെന്ന എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരത് പവാറിന്റെ പ്രസ്താവനയും ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം മാത്രം അവശേഷിക്കെ പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക