Image

കാറപകടത്തില്‍ മരിച്ച വൈദികന്റെ പുത്രിക്കു വിസ നിഷേധിച്ചു

Published on 26 April, 2019
കാറപകടത്തില്‍ മരിച്ച വൈദികന്റെ പുത്രിക്കു വിസ നിഷേധിച്ചു
ന്യു യോര്‍ക്ക്: കാറപകടത്തില്‍ മരിച്ച മാര്‍ത്തോമ്മ സഭാ മുന്‍ വൈദികന്‍ റവ. ടി.സി. മാമ്മന്റെ നാളെ നടക്കുന്ന സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മുംബയിലുള്ള പുത്രിക്കും ഭര്‍ത്താവിനും വിസ നിഷേധിച്ചു.

ന്യു യോര്‍ക്കില്‍ നിന്നുള്ള യു.എസ്. സെനറ്ററും മൈനോറിട്ടി ലീഡറുമായ ചക്ക് ഷൂമറുടെ കത്ത് സഹിതമാണു 37-കാരിയായ ഷെറിനും മാര്‍ത്തോമ്മാ സഭയിലെ വൈദികനായ ഭര്‍ത്താവ് റവ. ജോമിയും മുംബയ് കോണ്‍സുലേറ്റില്‍ വിസക്ക് എത്തിയത്. എന്നാല്‍ സെനറ്ററുടെ കത്ത് വാങ്ങുകയോ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുകയോ ചെയ്യാതെ തന്നെ അപേക്ഷ തള്ളി. അവര്‍ക്ക് രണ്ടു മക്കളുണ്ട്.

ഷെറിന്റെ സഹോദരന്‍ മെല്‍ വിന്‍ മാമ്മന്‍ ന്യു യോര്‍ക്ക്സിറ്റി പോലീസ് ഓഫീസറാണ്.

സന്ദര്‍ശക വിസ ലഭിക്കാന്‍ തികച്ചും അരഹതയുള്ളവര്‍ക്കാണു ഇത് നിഷേധിക്കപ്പെട്ടതെന്നു ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് എന്‍.ബി.സിയോടു പ്രതികരിച്ചു. ഇമ്മിഗ്രേഷന്‍ സിസ്റ്റം താറുമാറായി കിടക്കുന്നു എന്നാണു ഇത് സൂചിപ്പിക്കുന്നത്.

അച്ചന്റെ പൊതുദര്‍ശനം ഇന്ന് (വെള്ളി)4:30 മുതല്‍ ലൊംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍. 2350 മെറിക്ക് അവന്യു.
സംസ്‌കാര ശുശ്രൂഷ നാളെ (ശനി) രാവിലെ 8:30 മുതല്‍ ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍.
Join WhatsApp News
josecheripuram 2019-04-27 12:17:56
This is where the system fails,the deserved is denied&the undeserved is served.It look like the persons deal with visa,has their own likes&dislikes.No justice for all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക