Image

അത്യാവശ്യമില്ലെങ്കില്‍ ശ്രീലങ്കന്‍ യാത്ര വേണ്ടെന്ന്‌ വിദേശകാര്യ മന്ത്രാലയം

Published on 27 April, 2019
അത്യാവശ്യമില്ലെങ്കില്‍ ശ്രീലങ്കന്‍ യാത്ര വേണ്ടെന്ന്‌ വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: അത്യാവശ്യഘട്ടങ്ങളിലല്ലാതെ ശ്രീലങ്കയിലേയ്‌ക്കുള്ള യാത്ര ഒഴിവാക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ശ്രീലങ്കയില്‍ തുടര്‍ച്ചയായി നടന്ന ചാവേര്‍ സ്‌ഫോടനങ്ങളില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ്‌ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌.

അത്യാവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ ശ്രീലങ്കയിലേയ്‌ക്ക്‌ പോകേണ്ടി വന്നാല്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായും ഹംബന്‍തോട്ടയിലെയും ജാഫ്‌നയിലെയും അസിസ്റ്റന്‍റ്‌ ഹൈക്കമ്മീഷനുകളില്‍ നിന്നും സഹായം ലഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചാവേറാക്രമണങ്ങള്‍ക്ക്‌ പിന്നാലെ ശ്രീലങ്ക രാജ്യമെമ്പാടും സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത്‌ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥയും നിരോധനാജ്ഞയും യാത്ര ദുഷ്‌കരമാക്കുമെന്നാണ്‌ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.


Join WhatsApp News
josecheripuram 2019-04-27 16:36:36
We christian want to die for  Christ,So we will be in heaven. I being a Christian I'am happy for them,( (Who were Killed in church)In Sree Lanka they all are in heaven.To be a martyr is the easy way to go to heaven.Then why none of our priests or nuns wants to go to Sreelanka. In Sreelanka there is no Sunday Mass until it's safe.Then Give me an answer for "Fear not"as Christ said.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക