Image

ജോതം സൈമണ്‍, റൂബന്‍ റജി, ഗാര്‍ലന്റ് സയന്‍സ് ഫെയര്‍ വിജയികള്‍

പി.പി. ചെറിയാന്‍ Published on 29 April, 2019
ജോതം സൈമണ്‍, റൂബന്‍ റജി, ഗാര്‍ലന്റ് സയന്‍സ് ഫെയര്‍ വിജയികള്‍
ഗാര്‍ലന്റ്(ഡാളസ്): ഗാര്‍ലന്റ് ഇന്റിപെഡന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ്  സംഘടിപ്പിച്ച
സയന്‍സ് ഫെയര്‍ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ് ആര്‍ട്, മാത്ത് വിഭാഗങ്ങളിലെ സിംപോസിയത്തില്‍ മലയാളി വിദ്യാര്‍ത്ഥികളായ ജോതം സൈമണ്‍, റൂബന്‍ റജി, ഒമര്‍ ക്വവാച എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്നംഗ ടീം വിജയികളായി.
ഏപ്രില്‍ 27 ന് ഗാര്‍ലന്റ് കര്‍ട്ടിസ് കള്‍വെല്‍ സെന്ററിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സ്റ്റീം (Stem) സിംപോസിയത്തിലാണ് നോര്‍ത്ത് ഗാര്‍ലന്റ് ഹൈസ്‌ക്കൂളിനെ പ്രതിനിധീകരിച്ചു ഇവര്‍ പങ്കെടുത്തത്.

പഠിപ്പിച്ചും, പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തുന്ന മലയാളി വിദ്യാര്‍ത്ഥികളാണ് ജോതം സൈമണും, റൂബനും.

ഗാര്‍ലന്റില്‍ താമസിക്കുന്ന പുലക്കോട്ടില്‍ ബാബു സൈമന്റേയും, ലിജി സൈമന്റേയും മകനാണ് ജോതം-മലയാള ഭാഷ നല്ലതുപോലെ സംസാരിക്കുന്നതിനും, എഴുതുന്നതിനും ജോതം പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്. ഗാര്‍ലന്റില്‍ തന്നെയുള്ള റജി ജോണിന്റെയും, ബിന്ദു ജോണിന്റേയും മകനാണ് റൂബന്‍ റജി.

ജോതം സൈമണ്‍, റൂബന്‍ റജി, ഗാര്‍ലന്റ് സയന്‍സ് ഫെയര്‍ വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക