Image

ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ത്രിദിന സമ്മേളനം ടെന്നസ്സിയില്‍ നടന്നു

Published on 29 April, 2019
ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ത്രിദിന സമ്മേളനം ടെന്നസ്സിയില്‍ നടന്നു
ഫ്‌ളോറിഡ :  ഐപിസി നോര്‍ത്ത് അമേരിക്കന്‍  സൗത്ത് ഈസ്റ്റ് റീജിയന്‍ ത്രിദിന സമ്മേളനം ഏപ്രില്‍ 19 വെള്ളി 20 ശനി, 21 ഞായര്‍ തീയതികളില്‍ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയന്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഹൂസ്റ്റണ്‍ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ  വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റര്‍മാരായ ഏബ്രഹാം മാത്യൂ, ജി. സാമുവേല്‍, ഡാനിയേല്‍ തോമസ്,  പി.വൈ.പി.എ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം, ബിനു ജോണ്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.

ഞായറാഴ്ച നടന്ന ഭക്തി നിര്‍ഭരമായ സംയുക്ത തിരുവത്താഴ ശുശ്രൂഷ ഡോ. ജോയി ഏബ്രഹാം നിര്‍വഹിച്ചു. പാസ്റ്റര്‍മാരായ ഫിലിപ്പ് ചെറുകര, രാജു സ്കറിയ എന്നിവര്‍ സഹ ശുശ്രൂഷകരായിരുന്നു. പാസ്റ്റര്‍ എ.സി ഉമ്മന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

പാസ്റ്റര്‍ സിബി കുരുവിളയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ക്വയര്‍ പ്രെയ്‌സ് ആന്‍റ് വര്‍ഷിപ്പ് ശുശ്രൂഷകള്‍ നടത്തി. ബ്രദര്‍ കെ . വി ജോസഫ് സ്വാഗതവും ബ്രദര്‍ രാജന്‍ ആര്യപ്പള്ളി നന്ദിയും പ്രകാശിപ്പിച്ചു. നേതൃത്വ സെമിനാര്‍, ഉണര്‍വ്വ് യോഗം, സംയുക്ത ആരാധന തുടങ്ങിയവ സമ്മേളനത്തില്‍ ഉണ്ടായിരിന്നു.

പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്) , പാസ്റ്റര്‍ പോത്തന്‍ ചാക്കോ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ബെന്‍ ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍) എന്നിവരാണ് റീജീയന്‍ ഭാരവാഹികള്‍. ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന,  തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

വാര്‍ത്ത: നിബു വെള്ളവന്താനം

ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ത്രിദിന സമ്മേളനം ടെന്നസ്സിയില്‍ നടന്നു
ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ത്രിദിന സമ്മേളനം ടെന്നസ്സിയില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക