Image

കെഎച്ച്എന്‍എ: ക്ലീവ്‌ലാന്റില്‍ പ്രൗഢോജ്ജ്വല ശുഭാരംഭം

Published on 29 April, 2019
കെഎച്ച്എന്‍എ: ക്ലീവ്‌ലാന്റില്‍ പ്രൗഢോജ്ജ്വല ശുഭാരംഭം
ക്ലീവ്‌ലാന്റ്:   കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ എച്ച് എന്‍ എ) യുടെ പത്താമത് ദ്വൈവാര്‍ഷിക കണ്‍വെന്‍ഷന് മുന്നോടിയായി ഒഹായോയിലെ ക്ലീവ്‌ലാന്റില്‍ നടന്ന ശുഭാരംഭം ഗംഭീരമായി. കെ എച്ച് എന്‍ എ യുടെ അധ്യക്ഷ ഡോക്ടര്‍ രേഖ മേനോന്‍ ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം ചെയ്തു.  മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗ പി എസ് നായര്‍ ഡോക്ടര്‍ രേഖ മേനോനെ സദസ്സിന് പരിചയപ്പെടുത്തി.

കെ എച്ച് എന്‍ എ യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ഡോ. രേഖ മേനോന്‍ വിശദീകരിച്ചു. കണ്‍വെന്‍ഷനിലെ ആകര്‍ഷണങ്ങളായ വൈവിധ്യമാര്‍ന്ന കാര്യപരിപാടികളുടെ രത്‌നച്ചുരുക്കം പങ്ക് വെച്ചു.

ശുഭാരംഭം പ്രമാണിച്ച് രെജിസ്‌ട്രേഷന്‍ ഫോമുകളും, കെ എച്ച് എന്‍ എ കലണ്ടറും വിതരണം ചെയ്തു. കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ രാസലീല നൃത്തം ഏറെ ഹൃദ്യമായി. രാമായണത്തില്‍ ഭരതന്‍ രാമനോട് അയോധ്യയിലേക്ക് മടങ്ങണമെന്ന് അപേക്ഷിക്കുന്ന ലഘുനാടകം അവതരിപ്പിച്ചു. തത്വമസി, അഹം ബ്രഹ്മാസ്മി, പഞ്ചഭൂതങ്ങള്‍, ദശാവതാരം തുടങ്ങിയവയ്ക്ക് ആധുനികകാലഘട്ടത്തിലെ കുട്ടികളുടെ വിശദീകരണങ്ങള്‍ അതിരറ്റ ആനന്ദമേകി. സ്വീകരണത്തിനും, കണ്‍വെന്‍ഷന് നല്‍കാമെന്നേറ്റ സഹകരണത്തിനും ഡോ. രേഖ മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപക് തുടങ്ങി ഒട്ടനവധി പേര്‍ അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക. അല്ലെങ്കില്‍ khnacultural@gmail.com ല്‍ ബന്ധപ്പെടുക.

കെഎച്ച്എന്‍എ: ക്ലീവ്‌ലാന്റില്‍ പ്രൗഢോജ്ജ്വല ശുഭാരംഭംകെഎച്ച്എന്‍എ: ക്ലീവ്‌ലാന്റില്‍ പ്രൗഢോജ്ജ്വല ശുഭാരംഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക