Image

പാമോയില്‍ കേസ്: കണ്ണന്താനത്തിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന് സര്‍ക്കാര്‍

Published on 24 April, 2012
പാമോയില്‍ കേസ്:  കണ്ണന്താനത്തിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന് സര്‍ക്കാര്‍
തൃശൂര്‍: പാമോയില്‍ കേസില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കി. കേസ് പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കണ്ണന്താനത്തിന്റെ ഹര്‍ജി. കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷക അഞ്ജു നല്‍കിയ ഹര്‍ജിയും പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണന്താനത്തിന് രാഷ്ട്രീയതാല്‍പര്യമാണെന്നും അഞ്ജു കേസില്‍ തീര്‍ത്തും അപരിചിതയണെന്നുമാണ് സര്‍ക്കാരിന്റെ വാദം.

തിരുവനനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി ശശിധരനാണ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു മുഖേന അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ വി.എസിന്റെ ഹര്‍ജിയും പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക