Image

ഗംഗയോട് യാത്ര പറഞ്ഞു, മനസ്സില്ലാ മനസ്സോടെ (ഗംഗയെ അറിയാന്‍ 10: മിനി വിശ്വനാഥന്‍)

Published on 01 May, 2019
ഗംഗയോട് യാത്ര പറഞ്ഞു, മനസ്സില്ലാ മനസ്സോടെ (ഗംഗയെ അറിയാന്‍ 10: മിനി വിശ്വനാഥന്‍)
പുണ്യസ്‌നാനം കഴിഞ്ഞ്  നിറഞ്ഞ മനസോടെ മടങ്ങുന്ന വഴി  ത്രിവേണീ തീരത്ത് അനുഗ്രഹവര്‍ഷവുമായി ശയിക്കുന്ന ഹനുമാനെ (ബഡേ ഹനുമാന്‍) മനസുകൊണ്ട് തൊഴുതു. ലങ്കാദഹനം കഴിഞ്ഞുള്ള മടക്കയാത്രയില്‍ ശരീരമാസകലമുള്ള മുറിവുകളോടെ ഹനുമാന്‍ വിശ്രമിച്ച സ്ഥലമാണിതെന്നാണ് വിശ്വാസം .
സംഗമ തീരത്തുള്ള ഈ ഹനുമല്‍ പാദങ്ങള്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങാനുള്ള ശ്രമത്തിലാണത്രെ ഗംഗാനദി  കരകവിഞ്ഞൊഴുകാന്‍  ശ്രമിക്കുന്നത്. കുംഭം പൂര്‍ത്തിയാവണമെങ്കില്‍ ഹനുമാനെ ദര്‍ശിക്കണമെന്നാണ്. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ മനസ്സുകൊണ്ടുമാവാം. തിരിച്ചു ഇനിയും  ഇങ്ങോട്ട് വരാനുള്ള കാരണങ്ങളിലൊന്നായിരിക്കും ബഡേ ഹനുമാന്‍ എന്ന് വിശ്വസിച്ച് യാത്ര തുടര്‍ന്നു.

തിരിച്ച് കാശിയിലെത്തണം.
ഗംഗാസ്‌നാനവും ശിവരാത്രി ദിവസത്തെ വിശ്വനാഥ ദര്‍ശനവുമാണ് അടുത്ത ലക്ഷ്യം.
ഗംഗാറാം എന്ന മായാവിയായ  ടാക്‌സി െ്രെഡവര്‍ ചില്ലറ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഞങ്ങളെയും കാത്ത് ക്ഷമയോടെ റോഡരുകില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഖത്തെ നിര്‍മ്മമ ഭാവത്തിന് യാതൊരു വ്യത്യാസവുമില്ലാതെ...

സ്‌നാനം നല്‍കിയ പുതിയ ഊര്‍ജ്ജവും സന്തോഷവും എല്ലാവരിലുമുണ്ടായിരുന്നു.    കുംഭമേള എന്ന മഹാ അനുഭവത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലുറപ്പിച്ചു കൊണ്ട് ഞാന്‍  ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പുറം കാഴ്ചകളിലേക്ക് മുഴുകി. ഒഴുകുന്ന നദിയില്‍ മുങ്ങി നിവരുക എന്ന ആശങ്കയായിരുന്നു ഇന്നലെ മുഴുവന്‍ മനസ്സില്‍. അത് ഭംഗിയായി സംഭവിച്ചതിന്റെ സന്തോഷം ഞാന്‍ എല്ലാവരോടും  പങ്കുവെക്കുകയും ചെയ്തു.

വണ്ടി കാശിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. പുറത്ത് നല്ല കാലാവസ്ഥയായിരുന്നു .ഗോതമ്പ് പാടങ്ങളില്‍ നിന്നുള്ള കാറ്റ് മുഖത്തേക്ക് വീശിയടിച്ചു. ആള്‍ത്തിരക്കില്ലാത്ത നരച്ച ഗ്രാമങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. വിശപ്പിന്റെ വിളി വന്നപ്പോഴാണ് രാവിലെ മുതല്‍ ജലപാനമുണ്ടായിട്ടില്ലെന്ന് ഞങ്ങളോര്‍ത്തത്. വഴിക്കാഴ്ചകളില്‍ ലഘുഭക്ഷണശാലകളൊന്നും കണ്ടില്ല. ഗംഗാറാം നിര്‍വികാരനായി വണ്ടിയോടിക്കുകയാണ്. ഞങ്ങളുടെ വിശപ്പിന്റെ പരിദേവനങ്ങള്‍ അയാള്‍ കേട്ടതു പോലെ ഭാവിച്ചു കൂടിയില്ല... മനസ്സിലൊരല്പം ദേഷ്യം മുളപൊട്ടുമ്പോഴേക്ക്
വണ്ടി ചെറിയ  ഇടുക്കുവഴിയിലൂടെ ഒരു പോക്കറ്റ് റോഡ് കടന്ന്  ഒരു വിശാലമായ പഞ്ചാബി ധാബയ്ക്ക് മുന്നില്‍ സഡന്‍ ബ്രേക്കിട്ടു. വഴിയരികില്‍ ഇതു മാത്രമെ ഉള്ളു ഒരു വിധം നല്ല സ്ഥലം എന്ന് അയാള്‍ക്കറിയാമായിരുന്നു. അതു കൊണ്ടാണ് ഞങ്ങളുടെ ആവലാതികള്‍ക്ക് അയാള്‍ ചെവി തരാതിരുന്നത്.
അത്യുഗ്രന്‍ ചൂടന്‍ തന്തൂര്‍ ആലു പൊറോട്ടയും തൈരും അച്ചാറും ആലു മസാലയും ക്ഷീണം മുഴുവന്‍ ആ വാഹിച്ചു കളയുന്ന മട്ക്കാ ചായയും അവിടെ നിന്ന്  കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ശിവരാത്രിയുടെ അനിയന്ത്രിതമായ തിരക്കായിരുന്നു കാശി നഗരം മുഴുവന്‍. ഞങ്ങള്‍ താമസിക്കുന്ന ദശാശ്വമേഥ് ഘട്ടിലാണ് വിശ്വനാഥ ക്ഷേത്രം. അത് കൊണ്ട് തന്നെ അവിടത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല..
ഏകദേശം ആറ് കിലോമീറ്ററുകള്‍ക്കിപ്പുറം ഗംഗാറാം വാഹനം നിര്‍ത്തി; ഞങ്ങളെ ഒരു ഓട്ടോയില്‍ കയറ്റി വിട്ടു, ചെറുവാഹനങ്ങള്‍ ഉള്ളിലേക്ക് പോവുമായിരിക്കും എന്ന പ്രതീക്ഷയോടെ. പക്ഷേ അല്പദൂരം കഴിഞ്ഞപ്പോള്‍ ഓട്ടോ പോവുന്ന വഴികളും ബ്ലോക്കില്‍ പെട്ടു . മറ്റ് വഴികളൊന്നുമില്ല. പഞ്ചാബി ധാബയിലെ ആലൂ പൊറോട്ടയുടെ ഊര്‍ജത്തില്‍  ഞങ്ങള്‍  നടന്നു തുടങ്ങി. ടൗണിനുള്ളിലൂടെയുള്ള യാത്ര കാശിയുടെ തിരക്ക് പിടിച്ച മറ്റൊരു മുഖം കാട്ടിത്തന്നു. വഴിവക്കിലങ്ങോളം ചെറുകിട കച്ചവടക്കാര്‍ നിരന്നിരിക്കുന്നുണ്ട്. റോഡിലൂടെ സൈക്കിള്‍ റിക്ഷകളും സൈക്കിളുകളും മറ്റു ഇരുചക്രവാഹനങ്ങളും ധാരാളമായുണ്ട്.. ഞങ്ങള്‍ ഇളം വെയിലില്‍ സാവധാനം നടന്നു.അഞ്ചാറ് കിലോമീറ്ററെങ്കിലും നടക്കേണ്ടി വരുമെന്ന ബോധമില്ലാതെയാണ് നടത്തം. വീതി കൂടിയ റോഡുകളിലൂടെ അവധി ദിന ഷോപ്പിങ്ങിനിറങ്ങിയ നാട്ടുകാരായ സ്ത്രീകളും ടൂറിസ്റ്റുകളും തീര്‍ത്ഥയാത്രക്കാരും തിരക്കുപിടിച്ച് പല വഴി നടന്നു നീങ്ങി. ബനാറസി സാരിക്കടകളില്‍ നിന്ന് ചെറുപ്പക്കാര്‍ പ്രതീക്ഷയോടെ പുതിയ വിരുന്നുകാരെ നോക്കി തലയാട്ടി വിളിച്ചു .

ചെറിയ ഭക്തസംഘങ്ങള്‍ റോഡരുകില്‍ ശിവരാത്രി ആഘോഷിച്ച് തുടങ്ങിയിരുന്നു. ചൂട് പൂരികളും മധുര പലഹാരങ്ങളും യാത്രികര്‍ക്ക് വിളമ്പി. ശിവഭക്തിഗാനങ്ങള്‍ അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു.
രാത്രിയിലെ ഘോഷയാത്രയുടെ ഒരുക്കങ്ങളുമായി അലങ്കരിച്ച വാഹനങ്ങളില്‍ കുട്ടികളും ചെറുപ്പക്കാരും ആര്‍പ്പുവിളികളും ഹര ഹര മഹാദേവ് എന്ന മന്ത്രവുമായി ഞങ്ങളെ കടന്നു പോയി.

ശിവരാത്രി ദര്‍ശനത്തിനായുള്ള ക്യു റോഡുകള്‍ നീണ്ടുനിന്നു. വലിയ വടം വലിച്ച് കെട്ടി കൃത്യമായ നിയന്ത്രണങ്ങള്‍ പോലീസ് നടത്തുകയും, പരാതികളില്ലാതെ ശിവനാമങ്ങള്‍ ജപിച്ചു കൊണ്ട് ഭക്തജനങ്ങള്‍ അവയ്ക്ക് വിധേയരാവുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് കണ്ടു കിട്ടുന്നവരുടെയും, കാണാതാവുന്നവരുടെയും വിവരങ്ങള്‍ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. കൂട്ടം തെറ്റിയവര്‍ അവരുടെ ശബ്ദത്തില്‍ തന്നെ വിളിച്ചു പറയുന്നത് കേട്ടു. കുംഭമേള സ്ഥലത്തും ഇത്തരം അനൗണ്‍സ്‌മെന്റുകള്‍ നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നു. പോലീസ് കാരുടെ കര്‍മ്മനിരത എടുത്ത് പറയേണ്ടതാണ്. പുറംദേശത്ത് നിന്ന് വന്ന യാത്രക്കാരുടെ സംശയങ്ങളും അവര്‍ ക്ഷമാപൂര്‍വ്വം പരിഹരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും ആ ആള്‍ക്കൂട്ടത്തോട് ചേര്‍ന്നു കൈകള്‍ ചേര്‍ത്തു പിടിച്ച് ഒഴുകി നീങ്ങി. ശിവരാത്രി ദിവസത്തെ കാശിയിലെ തിരക്കിന്റെ സാന്ദ്രത നേരിട്ടറിഞ്ഞു.

നഗരക്കാഴ്ചകളില്‍ മുഴുകി ഒടുവില്‍  ദശാശ്വമേധ്ഘട്ടിലെ ഹോട്ടലില്‍ എത്തി. വിശ്രമിക്കാനുള്ള ഒരുക്കത്തിനിടെ ഞാനും ഉഷയും ഗംഗാസ്‌നാനത്തിനായുള്ള നിവേദനവുമായി അജിത്തിനെ സമീപിച്ചു. അടുത്ത ദിവസം രാവിലേക്ക് തീരുമാനിച്ചിരുന്ന ഗംഗാ സ്‌നാനം വൈകീട്ട് നാലു മണിയോടെ നടത്താമെന്ന്  തീരുമാനിച്ചു ...

ശിവരാത്രി ദിവസമായതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു ഗംഗാ തീരത്ത് .മംഗല്യത്തിനൊരുങ്ങുന്ന ശിവപാര്‍വ്വതിമാരുടെ വേഷഭൂഷാദികളോടെ ചെറിയ കുട്ടികള്‍ ഘാട്ടിലെ കല്‍പ്പടവുകളില്‍ ഓടിക്കളിച്ചു. കണ്ണുകളിലെ നിസ്സംഗതയ്കിടയിലും നാഗസന്യാസിമാരുടെ കാഴ്ചകളില്‍ അവരുണ്ടായിരുന്നു.

സ്‌നാന ഘട്ടത്തിന്റെ പടവുകളില്‍ യാതൊരു മറവുമില്ലാതെ ആത്മവിശ്വാസത്തോടെ ഗംഗാ സ്‌നാനം നിര്‍വ്വഹിക്കുന്ന സ്ത്രീകള്‍ക്ക് കാവലായി പുരുഷന്‍മാരിരുന്നു. അവര്‍ സുരക്ഷിതരാണെന്ന പരിപൂര്‍ണ്ണ വിശ്വാസത്തോടെ.

ഞങ്ങളുടെ ബോട്ട്  സ്‌നാനഘട്ടത്തിന്റെ മറുകര ലക്ഷ്യമാക്കി നീങ്ങി. ഗംഗാ തീരങ്ങള്‍ വൃത്തിയാക്കുന്ന സന്നദ്ധ സേവകര്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളും, ഒഴുകി നടക്കുന്ന ചിരാതുകളും പാള പാത്രങ്ങളും പെറുക്കിയെടുത്ത് വൃത്തിയാക്കുന്നത് കണ്ണില്‍പ്പെട്ടു. മണി കര്‍ണ്ണികാ തീരത്തും ഹോസ് പൈപ്പുകള്‍ വെച്ച് വൃത്തിയാക്കുന്നത് കാണാമായിരുന്നു.
പക്ഷേ  അവിടെ ചിതകള്‍  കത്തിയമരുന്നുമുണ്ടായിരുന്നു.  

ഗംഗാ സ്‌നാനത്തിന്റെ സമയമായി. ഞങ്ങളുടെ ബോട്ട് ഒഴുക്ക് കുറഞ്ഞ തീരം നോക്കി കരയ്കടുപ്പിച്ചു. വസ്ത്രം മാറാനുള്ള മറപ്പുരകള്‍ അവിടെയുണ്ടായിരുന്നു.

വെളുത്ത പഞ്ചാര മണല്‍ പുതച്ച് സുന്ദരിയായ ഗംഗ വല്ലാതെ മോഹിപ്പിച്ചു.
ഗംഗയിലിറങ്ങാന്‍ സംശയമേതുമുണ്ടായില്ല. അജിത്തും ഉഷയും ഇടവും വലവും എനിക്ക് സംരക്ഷണവലയം തീര്‍ത്തു. വെയിലിന്റെ ചൂടും ഗംഗാജലത്തിന്റെ തണുപ്പും ശരീരത്തില്‍ പടര്‍ന്നു. പ്രാര്‍ത്ഥനകളോടെ മോക്ഷാര്‍ത്ഥിയായി ഗംഗയില്‍ മുങ്ങി നിവര്‍ന്നു. വിശ്വനാഥനൊപ്പം വിരലുകള്‍ ചേര്‍ത്ത് പിടിച്ച് വീണ്ടും മൂന്ന് തവണ മുങ്ങി നിവര്‍ന്നു.. ഏട്ടന്‍മാര്‍ക്ക് വേണ്ടിയും പ്രിയങ്ങളില്‍ പ്രിയങ്ങളായ ചിലരുടെ ആത്മാവിനു വേണ്ടിയും ഇവിടെയും മാനസബലി അര്‍പ്പിച്ചു. പുണ്യസ്‌നാന വിശുദ്ധിയില്‍ ഞങ്ങളില്‍ ബാല്യം ആവേശിച്ചു. വെള്ളം ചീറ്റിയെറിഞ്ഞും മുങ്ങി നിവര്‍ന്നും കളിക്കുട്ടികളായി മാറി. ഗംഗാനദി മാതൃവാത്സല്യത്തോടെ ഞങ്ങളെ തഴുകിയൊഴുകിക്കൊണ്ടേയിരുന്നു.

ഘട്ടുകളെ കൊതിയോടെ പിന്‍തിരിഞ്ഞ് നോക്കി ഞങ്ങള്‍ തിരിച്ച് മറുകരയിലേക്ക് നീങ്ങി. ഗംഗയോട് യാത്ര പറഞ്ഞു. മനസ്സില്ലാ മനസ്സോടെ....
ഗംഗ ശാന്തമായി ഒഴുകിക്കൊണ്ടേയിരുന്നു..
പലരില്‍ നിന്നുമായി ഏറ്റെടുത്ത ഇഹപര ബന്ധനങ്ങളായ  കെട്ടുപാടുകളുടെ ഭാരവും താങ്ങി.. പരാതികളില്ലാതെ പ്രസന്നയായി അവള്‍ ഒഴുകി നീങ്ങി.

മണികര്‍ണ്ണികയിലെ വിസ്മയങ്ങള്‍ അടുത്ത ലക്കത്തില്‍...

ഗംഗയോട് യാത്ര പറഞ്ഞു, മനസ്സില്ലാ മനസ്സോടെ (ഗംഗയെ അറിയാന്‍ 10: മിനി വിശ്വനാഥന്‍)
Join WhatsApp News
മാലിന്യം നിറഞ്ഞ പുണ്യ നദി 2019-05-04 17:15:48
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മാലിന്യം, മനുഷ മാലിന്യം നിറഞ്ഞ നദി. -നിങ്ങളുടെ കമന്റ്‌ അറിയിക്കുക -
Anthappan 2019-05-04 17:50:21
 “Before you call yourself a Christian, Buddhist, Muslim, Hindu or any other theology, learn to be human first.” “Water and air, the two essential fluids on which all life depends, have become global garbage cans.”

"Pollution of the Ganges (or Ganga), the largest river in India, poses significant threats to human health and the larger environment. Severely polluted with human waste and industrial contaminants, the river provides water to about 40% of India's population across 11 states, serving an estimated population of 500 million people or more, more than any other river in the world. 

Today, the Ganges is considered to be the sixth-most polluted river in the world. Raghubir Singh, an Indian photographer, has noted that no one in India spoke of the Ganges as polluted until the late 1970s. However, pollution has been an old and continuous process in the river as by the time people were finally speaking of the Ganges as polluted, stretches of over six hundred kilometres were essentially ecologically dead zones. 

A number of initiatives have been undertaken to clean the river but failed to deliver as desired results.  After getting elected, India's Prime minister Narendra Modi affirmed to work in cleaning the river and controlling pollution.  Subsequently, the Namami Gange project was announced by the government in the July 2014 budget.  An estimated Rs 2,958 Crores (US$460 million) have been spent until July 2016 in various efforts in cleaning up of the river. 

The main cause of water pollution in the Ganga river are the increase in the population density, various human activities such as bathing, washing clothes, the bathing of animals, and dumping of various harmful industrial waste into the rivers.

Human waste
The river flows through 30 cities with populations over 100,000; 23 cities with populations between 50,000 and 100,000, and about 48 towns.  A large proportion of the sewage water with higher organic load in the Ganga is from this population through domestic water usage.

Industrial waste
Because of the establishment of a large number of industrial cities on the bank of the Ganga like Kanpur, Prayagraj, Varanasi and Patna, countless tanneries, chemical plants, textile mills, distilleries, slaughterhouses, and hospitals prosper and grow along this and contribute to the pollution of the Ganga by dumping untreated waste into it.  One coal-based power plant on the banks of the Pandu River, a Ganga tributary near the city of Kanpur, burns 600,000 tons of coal each year and produces 210,000 tons of fly ash. The ash is dumped into ponds from which a slurry is filtered, mixed with domestic wastewater, and then released into the Pandu River. Fly ash contains toxic heavy metals such as lead and copper. The amount of parts per million of copper released in the Pandu before it even reaches the Gang is a thousand times higher than in uncontaminated water.  Industrial effluents are about 12% of the total volume of effluent reaching the Ganga. Although a relatively low proportion, they are a cause for major concern because they are often toxic and non-biodegradable. 

Religious traditions
During festival seasons, over 70 million people bath in the Ganga  to clean themselves from their past sins. Some materials like food, waste or leaves are left in the Ganga which are responsible for its pollution. Traditional beliefs hold that being cremated on its banks and to float down the Ganga will atone for the sins of those who die and carry them directly to salvation. In Varanasi alone, an estimated forty thousand bodies are cremated every year, many of those are only half-burnt"                          '

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക