Image

നിധിശേഖരം വീഡിയോയില്‍ പകര്‍ത്തണം: കോടതി

Published on 06 July, 2011
നിധിശേഖരം വീഡിയോയില്‍ പകര്‍ത്തണം: കോടതി
ന്യൂഡല്‍ഹി: കണക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം ശ്രി പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണ്ടെടുത്ത അമൂല്യ വസ്തുക്കളുടേയും കണക്കെടുപ്പിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിധിശേഖരത്തെ കുറിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം ഇത്തരം അമൂല്യശേഖരങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ പാസാക്കുമെന്ന് കോടതി അറിയിച്ചു. നിധിശേഖരം തല്‍ക്കാലത്തേക്ക് മ്യൂസിയത്തില്‍ സൂക്ഷിക്കാനും ബാക്കിയുള്ളവ സുരക്ഷിതമായി അറകളില്‍ തന്നെ സൂക്ഷിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക