Image

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന്

Published on 24 April, 2012
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന് നടക്കും. ജൂണ്‍ 15നായിരിക്കും വോട്ടെണ്ണല്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 16. സൂക്ഷ്മപരിശോധന മെയ് 17ന് നടക്കും. 19 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

സി.പി.എം എം.എല്‍.എ ആയിരുന്ന ആര്‍.ശെല്‍വരാജ് രാജിവെച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശെല്‍വരാജ് ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. എഫ്.ലോറന്‍സ് ആണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഒ.രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക