Image

നവയുഗം കലാസാംസ്‌കാരിക സംഗമം 2019ന് ഈ വെള്ളിയാഴ്ച ദമ്മാമില്‍ തിരി തെളിയും.

Published on 02 May, 2019
നവയുഗം കലാസാംസ്‌കാരിക സംഗമം 2019ന് ഈ വെള്ളിയാഴ്ച ദമ്മാമില്‍ തിരി തെളിയും.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി അവതരിപ്പിയ്ക്കുന്ന നവയുഗം കലാസാംസ്‌കാരിക സംഗമം 2019 മെയ് 3, വെള്ളിയാഴ്ച ദമ്മാമില്‍ അരങ്ങേറും. ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 9.30 മണി വരെ, ദമ്മാം ഫൈസലിയയിലെ മാലിക്ക് ലയാല്‍ ഹാളിലാണ് പരിപാടി.

ഉച്ചയ്ക്ക് 2.30ന് സൗദി പാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ടുകളോടെയാണ് പരിപാടി ആരംഭിയ്ക്കുക. തുടര്‍ന്ന്  കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേള, വിവിധ നൃത്തപരിപാടികള്‍, ഹാസ്യ പ്രകടനങ്ങള്‍, ചെറു നാടകങ്ങള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വൈകുന്നേരം 6.00 മണിയ്ക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വെച്ച്, പ്രശസ്ത പ്രവാസി എഴുത്തുകാരി സബീന എം. സാലി രചിച്ച 'മണല്‍പ്പൊയ്ത്ത്'  എന്ന നോവല്‍ പ്രകാശനം ചെയ്യും.  വേദനിയ്ക്കുന്നവരുടെ കണ്ണീരൊപ്പാന്‍ സ്വജീവിതം ഉഴിഞ്ഞു വെച്ച, നവയുഗം കേന്ദ്രകമ്മിറ്റി മുന്‍വൈസ്പ്രസിഡന്റും, പ്രശസ്ത ജീവകാരുണ്യപ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ജീവിതകഥ പറയുന്ന ഈ നോവല്‍ ആദ്യമായാണ് ദമ്മാമിലെ പ്രവാസലോകത്തിന് മുന്നിലെത്തുന്നത്.

നവയുഗം അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടൂ എന്നിവയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ്ദാനം, നവയുഗം തുടങ്ങുന്ന പ്രവാസി പുനഃരധിവാസ പദ്ധതിയുടെ ലോഗോ പ്രകാശനം, വിഷുഈസ്റ്റര്‍ ആഘോഷം, പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയരായ സാമൂഹ്യപ്രവര്‍ത്തകരെ ആദരിയ്ക്കല്‍  തുടങ്ങിയ വിവിധ ചടങ്ങുകള്‍ പരിപാടിയോട് അനുബന്ധിച്ചു  നടക്കും. സാംസ്‌ക്കാരികസമ്മേളനം കഴിഞ്ഞു നൃത്ത സംഗീത കലാപ്രകടനങ്ങള്‍ തുടരും. 

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിട്ടായിരിയ്ക്കും. എല്ലാ പ്രവാസികളെയും, കുടുംബങ്ങളെയും നവയുഗം കലാസാംസ്‌കാരിക സംഗമം 2019ലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രകുറിപ്പിലൂടെ പറഞ്ഞു.

നവയുഗം കലാസാംസ്‌കാരിക സംഗമം 2019ന് ഈ വെള്ളിയാഴ്ച ദമ്മാമില്‍ തിരി തെളിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക