Image

മുണ്ടുരിയല്‍ കേസ്‌: മെയ്‌ 21 ന്‌ ഹാജരാകാന്‍ പി.പി. തങ്കച്ചന്‌ അന്ത്യശാസനം

Published on 24 April, 2012
മുണ്ടുരിയല്‍ കേസ്‌: മെയ്‌ 21 ന്‌ ഹാജരാകാന്‍ പി.പി. തങ്കച്ചന്‌ അന്ത്യശാസനം
തിരുവനന്തപുരം: 2004-ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുണ്ട്‌ ഉരിഞ്ഞ കേസില്‍ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‌ കോടതിയുടെ അന്ത്യശാസനം. മെയ്‌ 21 ന്‌ കോടതിയില്‍ ഹാജരാവണം എന്നാണ്‌ തിരുവനന്തപുരം ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.

കോടതിയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട്‌ നേരത്തെ പല തവണ പി.പി തങ്കച്ചന്‌ നോട്ടീസയച്ചിരുന്നു. ഇന്നും ഹാജരാവാത്തതിനെ തുടര്‍ന്നാണ്‌ അന്ത്യശാസനം. കേസില്‍ ആറാം സാക്ഷിയാണ്‌ തങ്കച്ചന്‍.

2004 ജൂണിലാണ്‌ വിവാദമായ മുണ്ടുരിയല്‍ സംഭവം നടന്നത്‌. അന്ന്‌ പി.എം.ജി പ്ലാനിറ്റോറിയത്തില്‍ കെ.പി.സി.സി യോഗത്തിനെത്തിയ ശരത്‌ചന്ദ്ര പ്രസാദിനെയും രാജ്‌മോഹന്‍ ഉണ്ണിത്താനെയും ആക്രമിച്ച്‌ മുണ്ടുരിഞ്ഞുവെന്നാണ്‌ കേസ്‌. കേസ്‌ നടന്ന സമയത്ത്‌ പി.പി. തങ്കച്ചന്‍ കെ.പി.സി.സി പ്രസിഡണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക