Image

അക്ഷയത്രിതീയ: സ്വര്‍ണ്ണാഭരണശാലകളില്‍ വന്‍ തിരക്ക്‌

Published on 24 April, 2012
അക്ഷയത്രിതീയ: സ്വര്‍ണ്ണാഭരണശാലകളില്‍ വന്‍ തിരക്ക്‌
കൊച്ചി: ഇന്ന്‌ അക്ഷരത്രിതീയ. ഇന്ന്‌ സ്വര്‍ണ്ണം വാങ്ങിയാല്‍ വര്‍ഷംമുഴുവന്‍ ഐശ്വര്യം നിലനില്‍ക്കുമെന്നാണ്‌ വിശ്വാസം. ജ്വല്ലറികളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. കേരളത്തിലെ എല്ലാ ജൂവലറികളും വന്‍ ഓഫറുകളാണ്‌ ഉപഭോക്താക്കള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

അതിനിടെ സ്വര്‍ണവിലയില്‍ വര്‍ധന. പവന്‌ 120 രൂപയുടെ വര്‍ധനയാണുണ്‌ടായത്‌. 21,440 രൂപയാണ്‌ പവന്‌ വില. ഗ്രാമിന്‌ 15 രൂപ ഉയര്‍ന്ന്‌ 2680 രൂപയിലെത്തി. അന്താരാഷ്‌ട്ര വിപണിയില്‍ നേരിയ തോതില്‍ വില താഴ്‌ന്നെങ്കിലും അക്ഷയതൃതീയ പ്രമാണിച്ചുള്ള തിരക്കാണ്‌ വില വര്‍ധിക്കാന്‍ കാരണമെന്ന്‌ ജ്വല്ലറി ഉടമകള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക