Image

രാഷ്‌ട്രപതി: ഹാമിദ്‌ അന്‍സാരിക്ക്‌ ലാലു പ്രസാദ്‌ യാദവിന്റെ പിന്തുണ

Published on 24 April, 2012
രാഷ്‌ട്രപതി: ഹാമിദ്‌ അന്‍സാരിക്ക്‌ ലാലു പ്രസാദ്‌ യാദവിന്റെ പിന്തുണ
ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിക്ക്‌ രാഷ്‌ട്രപതി സ്ഥാനത്തേക്ക്‌ പിന്തുണ നല്‍കുമെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ വ്യക്തമാക്കി. എപിജെ അബ്‌ദുള്‍ കലാം ഒരിക്കല്‍ പ്രസിഡന്റായതാണെന്നായിരുന്നതാണ്‌. ഹാമിദ്‌ അന്‍സാരി രാഷ്ട്രപതി സ്ഥാനത്ത്‌ എത്താന്‍ കഴിവുളള വ്യക്തിയാണെന്നും രാജ്യസഭയിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്നും ലാലുപ്രസാദ്‌ കൂട്ടിച്ചേര്‍ത്തു. ആര്‍.ജെ.ഡിയുടെ ശക്തമായ പിന്തുണ അന്‍സാരിക്കായിരിക്കുമെന്നും ലാലു പ്രസാദ്‌ യാദവ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക