Image

കളക്‌ടറുടെ ആരോഗ്യനില മോശമായി; മരുന്നുമായി ദൂതന്‍

Published on 24 April, 2012
കളക്‌ടറുടെ ആരോഗ്യനില മോശമായി; മരുന്നുമായി ദൂതന്‍
റായ്‌പൂര്‍: കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്‌മ ജില്ലാ കളക്‌ടര്‍ അലക്‌സ്‌ പോള്‍ മേനോന്റെ ആരോഗ്യനില മോശമായി. അദ്ദേഹത്തിന്റെ അത്യാവശ്യമരുന്നുകളുമായി ദൂതന്‍ യാത്രതിരിച്ചു. ആസ്‌ത്‌മ രോഗത്തിനടിമയായ കളക്‌ടറുടെ ആരോഗ്യനിലയില്‍ ആശങ്കയ്‌ക്കിടെയാണ്‌ മരുന്നുകള്‍ എത്തിക്കുന്നത്‌. അതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്നു ചീഫ്‌ സെക്രട്ടറിമാരെ സര്‍ക്കാര്‍ നിയോഗിച്ചു.

സിപിഐ നേതാവ്‌ മനീഷ്‌ കുഞ്‌ജം, മുന്‍ ചീഫ്‌ സെക്രട്ടറി എസ്‌.കെ. മിശ്ര, മധ്യപ്രദേശ്‌ മുന്‍ ചീഫ്‌ സെക്രട്ടറി നിര്‍മല ബച്ച്‌ എന്നിവരാണ്‌ മധ്യസ്ഥര്‍. മനീഷ്‌ കുഞ്‌ജം ആണ്‌ മരുന്നുകളുമായി തദ്‌മേത്‌ല വനമേഖലയിലേക്ക്‌ പോയിരിക്കുന്നത്‌. മാവോയിസ്റ്റുകള്‍ ഇന്നലെ നിര്‍ദേശിച്ച മൂന്ന്‌ മധ്യസ്ഥരില്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷന്‍ ഉള്‍പ്പടെ രണ്‌ടുപേര്‍ മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്‌ തയാറല്ലെന്ന്‌ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക