Image

മാര്‍ ജോസഫ് പാംപ്‌ളാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 May, 2019
മാര്‍ ജോസഫ് പാംപ്‌ളാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍  സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
ഹൂസ്റ്റണ്‍ : തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി,   ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.  ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ (വ്യാഴം  ഞായര്‍ )  ഹൂസ്റ്റണ്‍ സെന്റ് ജോസഫ്  ഫൊറോനായുടെ ആഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍.  

കുടുംബ നവീകരണം ആസ്!പദമാക്കി  വെള്ളി, ശനി ദിവസങ്ങളില്‍  ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളില്‍ ഇരു പിതാക്കന്മാരും ക്‌ളാസുകളും സെമിനാറുകളും നയിക്കും.  ആത്മീയ  ജീവിതത്തില്‍  യുവജങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം യുവജങ്ങള്‍ക്കു വേണ്ടിയുള്ള  സെഷനുകളും  ഇവര്‍ നയിക്കും

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം ഒരുമിക്കുന്ന  ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്. രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോന വികാരി ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍  കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

മാര്‍ ജോസഫ് പാംപ്‌ളാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍  സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
Join WhatsApp News
സീറോമലബാർ ഭക്തൻ 2019-05-04 23:52:56
ഈ  മെത്രാന്മാരെ  ഒക്കെ  നമ്മുടെ - വിശവാസികളുടെ    പണത്തിൽ  ഇവിടെ  കൊണ്ടുവന്നു  അവർക്കായി  ഒത്തിരി  സ്പീച് ടൈം  കൊടുക്കുന്നത്  കൊണ്ട്  എന്ത്  പ്രയോജനം . വേസ്റ്റ്  ഓഫ്  ഔർ  ടൈം  ആൻഡ് മണി.  ഇത്തരം  മിനി  ദൈവങ്ങളുടെ  ബോറിങ്  നീണ്ട  സബ്സ്റ്റൻസ്  ഇല്ലാത്ത  പ്രസംഗംകള്  കൊണ്ട്  മടുത്തു .  നല്ല അറിവുള്ള  സാധാരണ  വിശ്വസികൾ  പറയട്ടെ, പ്രസംഗിക്കട്ടെ . അവർക്കു  പ്രത്യക  പൈസയും  കൊടുക്കേണ്ടതില്ല , പിന്നെ  ഈ സാധാരണ  വിശവാസികൾക്കു  വേണ്ടിയാണല്ലോ  ഈ  കൺവെൻഷൻ  എല്ലാം . ചുമ്മാ  പണം  കൊടുക്കാനും , അടിമ  പോലെ  കേൾക്കാനും , യെസ്  മാത്രം  പറയാനും  മാത്രമാകരുത്  ഈ പ്രഹസനങ്ങൾ .  ഭക്തരായ  ഞങ്ങൾക്കും  അറിവുണ്ട് . ചോദിക്കാനും  പറയാനുമുണ്ട് .  കുറച്ചു  എങ്കിലും  ജനാതിപത്യം  വേണം . എല്ലറ്റിനും  കണക്കും  വേണം . ഓടിച്ചിട്ടു  ഒരു  ബ്ലാ ബ്ലാ  കണക്കോ  ഉത്തരമോ  അല്ല വേണ്ടത് . ചുമ്മാ  കേരളസഭിയിലെ  അഴിമതി , മെത്രാൻ  ആരാധനാ , കൽദായ  വൽക്കരണം  ഇവിടെ  USA  യിലും  കൊണ്ടു  വന്നു  അലക്കരുത് . എല്ലാറ്റിലും  അലമായുരുടെ  മേൽനോട്ടം  പ്രാതിനിത്യം  വേണം . പ്രിസ്റ്റുകൾ  തിരഞ്ഞടുത്ത  ഏറാൻമൂളികളയ  ചില ഗുണ്ടാ  ആളുകൾ  മാത്രം  പോരാ .  പത്രത്തിലും  മറ്റും  ഈ ബിസോപ്പ്‌  മാരുടെ  വീര  കഥകൾ  കേൾക്കുന്നില്ലേ .
M.V. 2019-05-05 14:53:39
The grace to respect the priesthood comes from our faith and reverence for The Lord and His Sacraments , given us through the priesthood ;
  On the reverence of St.Francis for the  priesthood - 

   Being a constant target for the enemy , living among  laity  with plenty of debt of sins of all sorts , we can thank our Lord abundantly  that our Bishops and priests are there in our midst , to do what our Lord has entrusted them , taking our wounds unto The Lord , bringing us His mercy and  healing  .

Columbus had set out to go to India , to bring the faith there , not knowing of  St.Thomas  having been sent there early on ;  instead , our Lord sent him this way , now we too here ,  to do our share for His Kingdom and  may we be grateful for the prayers and presence of our Father figures , expressing same, through our own holiness and prayers for them as well .
Bitterness / contempt  for priests is often a sign of deep Father wounds and when God allows even weakness among them , calling forth compassion and prayers from the laity as well , it is possibly with the intent to  heal  these wounds of even generations  , from occasion such  as begrudging conversions for  'low caste ' servants etc .may be .
Blessings !

 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക