Image

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ധ്യാനം ഫിലാഡല്‍ഫിയായില്‍

ജോസ് മാളേയ്ക്കല്‍ Published on 04 May, 2019
ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ധ്യാനം ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന മൂന്നു ദിവസത്തെ സൗഖ്യാനുഭവ ധ്യാനം ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാദേവാലയത്തില്‍ നടത്തപ്പെടുന്നു. 2019 ജൂലൈ 12, 13, 14 വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഭക്ഷണമുള്‍പ്പെടെ മൂന്നുദിവസത്തേക്കുള്ള ധ്യാനത്തിന് 14 വയസിനു മുകളിലുള്ള ഒരാള്‍ക്ക് 25 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. 14 വയസിനുതാഴെയുള്ള കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യമില്ല. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനമോ മറ്റു സമാന്തര പ്രോഗ്രാമുകളോ ഉണ്ടായിരിക്കുന്നതല്ല. ആവശ്യമെങ്കില്‍ മാത്രം 14 വയസിനുതാഴെയുള്ള കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം മലയാളത്തിലൂള്ള ധ്യാനപരിപാടിയില്‍ പങ്കെടുപ്പിക്കാവുന്നതാണ്.

ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കാരംഭിച്ച് ജൂലൈ 14 ഞായറാഴ്ച്ച വൈകിട്ട് മൂന്നു മണിക്കവസാനിക്കുന്ന ത്രിദിനധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതല്‍ ഒന്‍പതുവരെയും, ശനിയാഴ്ച്ച രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയും, ഞായറാഴ്ച്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക്‌ശേഷം മൂന്നു മണിവരെയുമാണ് സമയക്രമം.

മൂന്നുദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താന്ര്യമുള്ളവര്‍ https://forms.gle/BE5AWNZHUe93SWAx8  എന്ന വെബ് ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ പേêകള്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യമായ രീതി. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ വിളിച്ച് നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും ഓണ്‍ലൈന്‍ വഴിയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്തശേഷം രജിസ്‌ട്രേഷന്‍ ഫീസ് ചെക്കായി St. Thomas Syro Malabar Church, 608 Welsh Road, Philadelphia PA 19115 എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ രജിസ്റ്റ്രേഷന്‍ ഫീസ് ലഭിച്ചില്ലാ എങ്കില്‍ രജിസ്റ്റ്രേഷന്‍ സ്വമേധയാ അസാധുവാകുന്നതായിരിക്കും.


ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ധ്യാനം ഫിലാഡല്‍ഫിയായില്‍
Join WhatsApp News
Ipe Valayil 2019-05-04 23:21:47
Thanks for the encouragement!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക