Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു

രാജു വേലംകാല Published on 06 May, 2019
അബര്‍ഡീന്‍  സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു
 അബര്‍ഡീന്‍ സെന്റ്‌ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, പള്ളിയുടെ കാവല്‍ പിതാവും,  അത്ഭുത പ്രവര്‍ത്തകനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍സാധിച്ചു. വി .ഗീവര്‍ഗ്ഗിസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ നൂറു കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു  പരിശുദ്ധന്റെ ദിവ്യ മദ്ധ്യസ്ഥത മുഖാന്തരമായി അനുഗ്രഹം ലഭിച്ച വിശ്വാസികളുടെ അനുഭവ സാക്ഷ്യങ്ങള്‍ ധാരാളം ആളുകള്‍ക്ക് ഈ ദേവാലയത്തിലേക്ക് കടന്നു വരുവാന്‍ പ്രേരണ നല്‍കുന്നു. ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും  2019 മെയ്3,4, (വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍  മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍    (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) വച്ചു ഡല്‍ഹി  ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍   വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. 

സ്‌കോട്‌ലാന്‍ഡിലെ ആദ്യയാക്കോബായ ദേവാലയമായ അബര്‍ഡീന്‍ സെന്റ്‌ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ്പള്ളിയില്‍പെരുന്നാള്‍ചടങ്ങുകള്‍ക്ക്മുഖ്യഅഥിതിആയിഡല്‍ഹിഭദ്രസനമെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി 2019 മെയ്  3 -ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6ന് പള്ളിയില്‍ എത്തി ചേര്‍ന്നമ്പോള്‍ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിക്ക് സ്വികരണം നല്‍കുകുകയും, 6:05ന്‌കൊടിഉയര്‍ത്തിയതോടു കൂടി  പെരുന്നാള്‍  ചടങ്ങുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം നടത്തപ്പെട്ടു.

മെയ് 4 -ാം തീയതി ശനിയാഴ്ച്ച രാവിലെ 9 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം,  കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ, കൊടിതാഴ്ത്തല്‍ എന്നിവയോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി  വന്നു സംബന്ധിച്ച്  ഏവരെയും കര്‍ത്തൃനാമത്തില്‍നന്ദി അറിയിക്കുകയും ചെയ്തു . 


അബര്‍ഡീന്‍  സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു   അബര്‍ഡീന്‍  സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു   അബര്‍ഡീന്‍  സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു   അബര്‍ഡീന്‍  സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക