Image

അണിയറയില്‍ ആട് ജീവിതമൊരുങ്ങുന്നു; അമ്പരപ്പിക്കുന്ന മേക്കോവറുമായി പൃഥ്വിരാജ്

Published on 06 May, 2019
അണിയറയില്‍ ആട് ജീവിതമൊരുങ്ങുന്നു; അമ്പരപ്പിക്കുന്ന മേക്കോവറുമായി പൃഥ്വിരാജ്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്‌ളസി സംവിധാനം ചെയ്യുന്ന ആട് ജീവിതം.ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജോര്‍ദ്ദാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില് നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണിപ്പോള്‍.

സമീപകാലത്ത് റിലീസായ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായി കഥാപാത്രത്തിനു വേണ്ടി വലിയ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവമുള്ള പൃഥ്വിയെ ചിത്രത്തില്‍ കാണാം. അഭിനയ സാധ്യതകള്‍ ഏറെയുള്ള കഥാപാത്രത്തിനായി ശാരീരികമായി ഏറെ തയ്യാറെടുപ്പുകളും പൃഥ്വിരാജിന് വേണ്ടി വരുന്നുണ്ട് ആട് ജീവിതം എന്ന ചിത്രത്തില്‍. ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന കഥാപാത്രമാണ് ആട്ജീവിത്തില നജീബ്. അടുത്ത ഷെഡ്യൂളില്‍ പൃഥ്വിക്ക് കഥാപാത്രത്തിനായി മെലിയേണ്ടി വരും.

ബിഗ്ബജറ്റ് ചിത്രമായ ആട് ജീവിതത്തില്‍ അമല പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല ചിത്രത്തില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്‍, സന്തോഷ് കീഴാറ്റൂര്‍, അപര്‍ണ ബാലമുരളി, ലെന തുടങ്ങിയവരു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നജീബിന്റെ കേരളത്തിലെ രംഗങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയായത്.

അവശേഷിക്കുന്ന മൂന്നു ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്, ജോര്‍ദ്ദാനിലും ഈജിപ്തിലുമായാണ് ചിത്രീകരണം നടക്കുക. മൊറോക്കായിലും ചിത്രീകരണം ഉണ്ടാകും.

കാല്‍നൂറ്റാണ്ടിനു ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഒരു സിനിമയ്ക്ക് സംഗീതം നല്‍കുന്നു എന്ന പ്രത്യേകതയും ആട് ജീവിതത്തിനുണ്ട്. കൂടാതെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്. മേക്കപ്പ് രഞ്ജിത് അമ്പാടിയും നിര്‍വഹിക്കുന്നു.

കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുട്ടനാട്, ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ബെന്യാമിന്റെ നോവലിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ ബ്‌ളസി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2019 ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകുമെന്ന് അറിയിച്ചിട്ടുണ്ട്. 
Join WhatsApp News
The Master Sculptor 2019-05-07 05:55:09
We are like those fallen rocks piled up by the bottom of a cliff waiting for a Master sculptor; there is a lot of chisel & hammer work to be done, But there are no Sculptors. Let your brain be the Sculptor and Knowledge & reason from Science be the Chisel & Hammer. You may become a Master Piece, an unparcelled unique one.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക