Image

ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ തീരുമാനം

Published on 24 April, 2012
ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ തീരുമാനം
ന്യൂഡല്‍ഹി: പെട്രോളിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞതിന്റെ പിന്നാലെ ഡീസലിന്റെ വില നിയന്ത്രണവും പെട്രോളിയം കമ്പനികളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇത്‌ സംബന്ധിച്ച്‌ തത്വത്തില്‍ ധാരണയായതായി കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ രാജ്യസഭയില്‍ അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊണ്‌ടിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു. അതേസമയം പാചകവാതകത്തിന്റെ വില നിയന്ത്രണം എടുത്തു കളയുന്നതിന്‌ യാതൊരു നിര്‍ദേശവും ഇല്ലെന്നും മന്ത്രി രേഖാമൂലം സഭയില്‍ വ്യക്തമാക്കി. 2010 ജൂണിലാണ്‌ പെട്രോളിന്റെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ കമ്പനികള്‍ക്ക്‌ വിട്ടുകൊടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക