Image

വിവാദത്തിലേയ്ക്ക് ലീഗിനെ വലിച്ചിഴയ്ക്കുന്നു: ഇ.ടി.മുഹമ്മദ് ബഷീര്‍

Published on 24 April, 2012
വിവാദത്തിലേയ്ക്ക് ലീഗിനെ വലിച്ചിഴയ്ക്കുന്നു: ഇ.ടി.മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാന വിവാദത്തിലേക്ക് മുസ്‌ലീം ലീഗിനെ വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍. ലീഗിന്റെ അറിവും സമ്മതവും ചോദിച്ചിട്ടല്ല സര്‍വകലാശാല ഭൂമി നല്‍കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി പോലും അറിഞ്ഞിട്ടില്ല. 

ലീഗിനെതിരേ ഇക്കാര്യത്തില്‍ വിമര്‍ശനം നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധിയെതന്നെ സംശയിക്കേണ്ടതുണ്ടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക