Image

ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; 3 മരണം

Published on 24 April, 2012
ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; 3 മരണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശക്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ജിയോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകീട്ട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സ്‌ഫോടനം. പോലീസും ദ്രുതകര്‍മ്മസേനയും രംഗത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക