Image

ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ല; ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുന്നു: മുകേഷ്

Published on 07 May, 2019
ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ല; ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുന്നു: മുകേഷ്

കൊല്ലം : മലയാള സിനിമയില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് താന്‍ യോജിക്കുന്നുവെന്നും നടനും എം.എല്‍.എയുമായ മുകേഷ്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന അവസരം ആയതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെട്ടു.


നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസന്‍ ഡബ്‌ള്യു.സി.സിയുടെ ഉദ്ദേശ്യം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിമര്‍ശിച്ചിരുന്നു. പള്‍സര്‍ സുനിക്ക് ഒന്നരകോടിയോളം ദിലീപ് നടിയെ ആക്രമിക്കാനായി നല്‍കിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തനിക്കറിയാവുന്ന ദിലീപ് ഇങ്ങനെയൊരു കാര്യത്തിന് ഒരു പൈസ പോലും ചിലവാക്കുകയില്ല എന്നുമായിരുന്നു ശ്രീനിവാസന്‍ നിലപാടെടുത്തത്.

താരമൂല്യം അനുസരിച്ചാണ് നടീനടന്മാര്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നതെന്നും നയന്‍താരയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ എന്നും ശ്രീനിവാസന്‍ ചോദിച്ചിരുന്നു. തന്റെ മകന്‍ ധ്യാന്‍ നായകനാകുന്ന പുതിയ ചിത്രം കുട്ടിമാമയുടെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറയുന്നത്

Join WhatsApp News
അമേരിക്കൻ കോമാളി 2019-05-09 08:44:36
അമേരിക്കയിൽ എത്തി ഇവിടുത്തെ മലയാളികളെ കോമാളികൾ എന്നു വിളിച്ച കേരളത്തിലെ ഒരു കോമാളിക്കു വേറൊരു കോമാളി ഒത്താശയുമായിഎത്തി. രണ്ടിനേം ഒരു നുകത്തിൽ കെട്ടാം!!!
Me2 2019-05-09 10:24:24
സിനിമയിലെ നായകന്മാരുടെ അണിയറകളിൽ ഇറങ്ങി ചെന്നാൽ പല നാറിയ വസ്തുക്കളും പല ബലാൽസംഗങ്ങളുടെ കഥകളും കാണാം . അത്തരക്കാർക്ക് മാത്രമേ ട്രംപിനെയും ദിലീപിനെയും പിന്തുണച്ചു ഇതുപോലെ പറയാൻ കഴിയു. എന്നാൽ കേസ് കോടതിയിൽ വരട്ടെ നിരപരാധിത്ത്വം തെളിയിക്കട്ടെ എന്ന് പറയാൻ ഇവനൊന്നും തന്റേടമോ ആണത്വമോ ഇല്ല . കാരണം കുറ്റവാളികളുടെ മനസ്സ് ഇളകി മറിഞ്ഞതാണ് . ഇവനൊക്കെ സ്വന്തം ഭാര്യയുടെകൂടെ കിടന്നു കാമാസക്തി മാറ്റുമ്പോൾ ഉള്ളിൽ ബലാല്സംഗം ചെയ്യപ്പെട്ട അനേകരുടെ മുഖം കടന്നു വരും .  ഒരു പെണ്ണിനെ സ്നേഹിക്കാനും കൂടെ നിര്ത്താനും കഴിയാത്തവർ ഒന്നും രണ്ടും പ്രാവശ്യം വിവാഹം കഴിക്കും .  ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരുടെ ചരിത്രം പരിശോധിക്കേണ്ടത്താണ് . സ്ത്രീകൾ ഉപഭോഗവസ്തുക്കൾ അല്ല എന്ന് ഇന്ന് വളരെ വ്യക്തമായി വിളിച്ചറിയ്ക്കപെട്ടിരിക്കുന്നു. കാലത്തിന്റ ചുവരെഴുത്തുകൾ വായിച്ച് സ്വഭാവം മാറ്റു. സിനിമാനദമാരെന്നു പറയുന്ന തറകൾ മാനത്ത് നിന്ന് പൊട്ടിവീണ നക്ഷത്രങ്ങൾ അല്ല.  നിന്റെയൊക്ക മർമ്മസാനത്ത് പിടിച്ചാൽ അയ്യോ എന്ന് വയ്ക്കുന്ന സാധാരാണ മനുഷ്യരാണ് .  സൂക്ഷിക്കുക 
The Elevated human 2019-05-09 15:11:24

One of the fundamental differences the human’s posses from other animals is the reasoning power. A human without rationality is similar to other animals. Many other species other than humans too possess compassion, caring, social habits and sentiments, so, they are not just human virtue.

 Faith, religion, politics …. These vicious circles drain out the ability to think from a human. Then they lose the core values of life and concentrate and live & think & act encouraged by greed. Money, power, women,……they try to grab as much as possible.

Only an elevated human can care for others, the week, the sick, the poor, the hungry, the needy, the homeless. An elevated person always glides with the wings of Wisdom. -andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക