Image

ഗജനിയിലെ ആ വേഷം ചെയ്യേണ്ടിയിരുന്നില്ല ; കരിയറിലെ മോശം തീരുമാനം, നയന്‍താര

Published on 07 May, 2019
 ഗജനിയിലെ ആ വേഷം ചെയ്യേണ്ടിയിരുന്നില്ല ; കരിയറിലെ മോശം തീരുമാനം, നയന്‍താര

മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് തമിഴിലേക്ക് ചേക്കേറി ലേഡി സൂപ്പര്‍സ്റ്റാറായ  താരമാണ് നയന്‍താര. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള  നടിമാരിലൊരാളുകൂടിയാണ്.  രാജനി കാന്തിനോടൊപ്പമുള്ള പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താരം.  അതേസമയം കഴിഞ്ഞുപോയ സിനിമാ ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നില്ലെന്നു തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് നയന്‍താര. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വമ്പന്‍ വിജയം നേടിക്കൊടുത്ത ഗജനി എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമെന്നാണ് നയന്‍താര പറഞ്ഞത്. 'സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു, 'നയന്താര പറഞ്ഞു. 

<ു>മിസ്റ്റര്‍ ലോക്കല്‍, മിസ്റ്ററി ത്രില്ലര്‍ കൊലയുതിര്‍ കാലം, സൈ റാ നരസിംഹ റെഡ്ഡി, ലൗ ആക്ഷന്‍ ഡ്രാമ, ദളപതി 63, ദര്‍ബാര്‍ തുടങ്ങീ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക