Image

ഹേവാര്‍ഡ്‌സ് ഹീത്തില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 8ന്

Published on 07 May, 2019
ഹേവാര്‍ഡ്‌സ് ഹീത്തില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 8ന്

 
ഹേവാര്‍ഡ് ഹീത്ത്: യുകെയിലെ കായികപ്രേമികളുടെ ഉത്സവമായ യുക്മ കായികമേളയ്ക്കു കേളികൊട്ടുയരുവാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സൗത്ത് ഈസ്റ്റ് റീജിയനിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യുക്മയിലെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ 8 ന് (ശനി) ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഹേവാര്‍ഡ്‌സ് ഹീത്തില്‍ നടക്കും. 

യുക്മ ദേശീയ സമിതി പുറപ്പെടുവിച്ചുട്ടുള്ള സ്‌പോര്‍ട്‌സ് നിയമാവലിയും മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും റീജിയണല്‍ സ്‌പോര്‍ട്‌സ് നടത്തുന്നത്. രാവിലെ 10 ന് യുക്മ ദേശീയ അദ്ധ്യക്ഷന്‍ മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന കായിക മേള ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. യുക്മ ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, ഉപാദ്ധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍, ജോയിന്റ് ട്രഷററും യുക്മ ദേശീയ കായിക മേളയുടെ ജനറല്‍ കണ്‍വീനറുമായ ടിറ്റോ തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ മീഡിയാ കോഓര്‍ഡിനേറ്ററും പിആര്‍ഒയുമായ സജീഷ് ടോം, മുന്‍ ട്രഷറര്‍ ഷാജി തോമസ്, എച്ച് എം എ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍ നെയ്‌ശേരി, സെക്രട്ടറി ഷാജി തോമസ് തുടങ്ങിയ നാഷണല്‍ റീജിയണല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം നല്‍കും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ പേര് വിവരങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റോ സെക്രട്ടറിയോ ൗൗസാമീൌവേലമേെ@ഴാമശഹ.രീാ എന്ന ഈമെയിലില്‍ ജൂണ്‍ രണ്ടിനു മുമ്പായി അറിയിക്കേണ്ടതാണ് .സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.

റീജിയണല്‍ തലത്തില്‍ നടക്കുന്ന മത്സര വിജയികള്‍ക്ക് ജൂണ്‍ 15 നു ബിര്‍മിംഗ്ഹാമില്‍ നടക്കുന്ന ദേശീയ കായികമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. സൗത്ത് ഈസ്റ്റ് റീജിയനെ യുക്മയിലെ ഏറ്റവും കരുത്തുള്ള റീജിയനാക്കി മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ഥക്കുന്നതായി റീജിയന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.

വിവരങ്ങള്‍ക്ക്: ആന്റണി എബ്രഹാം 078776 80697.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക