Image

കേരളത്തിനെതിരെയുള്ള ബിജെപി നിലപാട് തിരിച്ചറിയുക: കല കുവൈറ്റ്

Published on 07 May, 2019
കേരളത്തിനെതിരെയുള്ള ബിജെപി നിലപാട് തിരിച്ചറിയുക: കല കുവൈറ്റ്

കുവൈത്ത് സിറ്റി: കേരളത്തിന്റെ ദേശീയപാത വികസനത്തെ തുരങ്കം വക്കുന്ന ബിജെപി നിലപാടുകളെ തിരിച്ചറിയണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) പത്രക്കുറിപ്പില്‍ അറിയിച്ചു. 

കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് നിരന്തരമായി ബിജെപി സ്വീകരിച്ചു വരുന്നത്. കേരളം നേരിട്ട ഓഖി ദുരന്തത്തിലും പ്രളയത്തിലും നാമിതു കണ്ടതാണ്. ഈ നിലപാടുകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ദേശീയപാത വികസനകാര്യത്തിലും പുറത്തുവന്നിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള കേന്ദ്രസര്‍ക്കാരിനയച്ച കത്തും കേന്ദ്ര സര്‍ക്കാര്‍ നിലപാടും ഇതാണ് വ്യക്തമാക്കുന്നത്. 

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ഇത്തരം സമീപനങ്ങള്‍ കേരള ജനത തിരിച്ചറിയണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍ സെക്രട്ടറി ടി.കെ. സൈജു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക