Image

മരണവാര്‍ത്തയ്ക്ക് വിരാമമിട്ട് ഹ്യൂഗോ ഷാവേസ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു

Published on 24 April, 2012
മരണവാര്‍ത്തയ്ക്ക് വിരാമമിട്ട് ഹ്യൂഗോ ഷാവേസ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു
കരാക്കസ്: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. ഷാവേസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പടരുന്നതിനിടെയാണ് അദേഹം വീണ്ടും പൊതുസമൂഹത്തിനു മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി ക്യൂബയില്‍ റേഡിയേഷന്‍ തെറപ്പി നടത്തിവരികയാണ് ഷാവേസ്. കഴിഞ്ഞ എട്ടു ദിവസമായി ഷാവേസ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയോ പ്രസ്താവന നടത്തുകയോ ചെയ്തിരുന്നില്ല. ഈ ആഴ്ച തന്നെ രാജ്യത്തേക്ക് മടങ്ങിവരുമെന്നും അദേഹം ലൈവ് ടെലിവിഷന്‍ സന്ദേശത്തിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക