Image

മന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വയലാര്‍ രവി

Published on 24 April, 2012
മന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വയലാര്‍ രവി
ന്യൂഡല്‍ഹി: താന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടി പദവിയിലേക്ക് മടങ്ങുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വയലാര്‍ രവി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയിട്ടില്ലെന്നും വയലാര്‍ രവി പറഞ്ഞു.

കേന്ദ്ര മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിമാരായ വയലാര്‍ രവി, ജയറാം രമേശ്, ഗുലാം നബി ആസാദ്, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവര്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജിസന്നദ്ധത അറിയിച്ച് മന്ത്രിമാര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക