Image

ഡബ്‌ളിയു.സിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്നു മനസിലാകുന്നില്ല : ശ്രീനിവാസന്റെ വിവാദ പരാമര്‍ശത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി രേവതി

Published on 09 May, 2019
ഡബ്‌ളിയു.സിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്നു മനസിലാകുന്നില്ല : ശ്രീനിവാസന്റെ വിവാദ പരാമര്‍ശത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി രേവതി


നടന്‍ ദിലീപിനെതിരായ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസന്റെ പ്രസ്‌താവനയ്‌ക്കെതിരേ നടിയും സംവിധായികയുമായ രേവതി. പ്രശസ്‌തരുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ ദു:ഖകരമാണെന്ന്‌ രേവതി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.

മികച്ച സിനിമകളിലൂടെ നമ്മുടെ ആദരം പിടിച്ച പറ്റിയ സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ പ്രസ്‌താവനകളിറക്കുന്നത്‌ ദുഖകരമാണെന്നായിരുന്നു രേവതി അഭിപ്രായപ്പെട്ടത്‌. സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും അവരുടെ പ്രസ്‌താവനകള്‍ അടുത്ത തലമുറയെ എങ്ങനെ പ്രതിഫലിക്കുമെന്ന്‌ മസിലാക്കേണ്ടതുണ്ടെന്നും രേവതി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ വിവാദ പരാമര്‍ശം. ഒന്നരക്കോടി രൂപയ്‌ക്ക്‌ പള്‍സര്‍ സുനിക്ക്‌ ക്വട്ടേഷന്‍ കൊടുത്തതെന്ന വാദം വിശ്വസനീയമല്ല. താനറിയുന്ന ദിലീപ്‌ ഇത്തരമൊരു കാര്യത്തിന്‌ ഒന്നരപ്പൈസ പോലും ചെലവാക്കില്ല. ഇതു കെട്ടിച്ചമച്ച കഥയാണെന്നാണ്‌ തനിക്കു തോന്നുന്നത്‌.

ഡബ്‌ളിയു.സിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്നു മനസിലാകുന്നില്ല. ഒരു സംഘടനയേയും നശിപ്പിക്കാനല്ല, താന്‍ സംസാരിക്കുന്നത്‌. ചില കാര്യങ്ങള്‍ക്ക്‌ അതിര്‍രമ്പുകളുള്ളതിനാല്‍ ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. '' ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ശ്രീനിവാസന്റെ നിലപാട്‌ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ശ്രീനിവാസന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എഴുത്തുകാരി ഗീത ശ്രീനിവാസനെ വിമര്‍ശിച്ചെഴുതിയ കുറിപ്പ്‌ വൈറലായിരുന്നു. അതേ സമയം ശ്രീനിവാസന്റെ പ്രസ്‌താവനയോട്‌ ഡബ്‌ളിയുസിസിയിലെ മറ്റ്‌ അംഗങ്ങളാരും ഇതേ വരെ പ്രതികരിച്ചിട്ടില്ല.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക