Image

ലോകത്തെ 50 ശതമാനം ന്യുമോണിയ മരണങ്ങളും ഇന്ത്യയിലെന്ന്

Published on 24 April, 2012
ലോകത്തെ 50 ശതമാനം ന്യുമോണിയ മരണങ്ങളും ഇന്ത്യയിലെന്ന്
ന്യൂഡല്‍ഹി: ലോകത്തെ 50 ശതമാനം ന്യുമോണിയ മരണങ്ങളും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. പോളിയോയ്ക്ക് ശേഷം രാജ്യം നേരിടുന്ന വലിയ ഭീഷണിയാണ് ന്യമോണിയയെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക വ്യാപകമായി അഞ്ചു വയസിനു താഴെയുള്ള 1.4 മില്യണ്‍ കുട്ടികളാണ് പ്രതിവര്‍ഷം ന്യുമോണിയ ബാധിച്ച് മരിക്കുന്നത്. എയ്ഡ്‌സ്, ടിബി, മലേറിയ എന്നീ രോഗങ്ങള്‍ മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇന്ത്യയില്‍ പ്രതിവര്‍ഷം 3,70000 കുട്ടികളാണ് ന്യമോണിയ ബാധിച്ച് മരിക്കുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിവര്‍ഷം 6,00,000 കുട്ടികള്‍ പുതുതായി ന്യമോണിയ ബാധിതരാകുന്നുണ്‌ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക