Image

ശബരിമലയില്‍ തമ്മില്‍ തല്ലി ആചാരവാദികള്‍, ആര്‍എസ്എസിന്‍റെ മുതലെടുപ്പ് തന്ത്രമായിരുന്നു എല്ലാമെന്ന് പറഞ്ഞ് തമ്മില്‍ തല്ല്

ജയമോഹന്‍ എം Published on 09 May, 2019
ശബരിമലയില്‍ തമ്മില്‍ തല്ലി ആചാരവാദികള്‍, ആര്‍എസ്എസിന്‍റെ മുതലെടുപ്പ് തന്ത്രമായിരുന്നു എല്ലാമെന്ന് പറഞ്ഞ് തമ്മില്‍ തല്ല്

ശബരിമലയില്‍ ചൊല്ലി ആര്‍.എസ്.എസിലും ഹിന്ദു ആചാരവാദികളിലും തമ്മില്‍ തല്ല് പുറത്തു വന്നതോടെ വലിയൊരു ഗൂഡാലോചനയുടെ പുതിയ വസ്തുതകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശബരിമല വിഷയത്തില്‍ ശക്തമായി രംഗത്തുണ്ടായിരുന്ന ശങ്കു ടി.ദാസ്, ഭാസ്കര്‍ ടി.ദാസ്, പദ്മ പിള്ള, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി എന്നിവരാണ് സംഘപരിവാര്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശബരിമല വിവാദത്തിന് പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്ന് വാദിച്ചു കൊണ്ട് രാഹുല്‍ ഈശ്വറും ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നു. 
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗൂഡാലോചന വിവാദത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്. 
ശബരിമലയെ തിരുപ്പതി മോഡലില്‍ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന പില്‍ഗ്രീം സെന്‍ററാക്കാന്‍ ആര്‍.എസ്.എസിലെ ഒരു വിഭാഗം പദ്ധതിയിട്ടു. ആര്‍.എസ്എസിലെ ഏറ്റവും വലിയ നേതാവും, അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖുമായിരുന്ന ആര്‍.ഹരി ശബരിമലയിലെ സകല ആചാരങ്ങളും പരിഷ്കരിക്കണമെന്ന് നിരന്തരമായി വാദിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. 
ആര്‍.ഹരിയുടെ വാദങ്ങള്‍ ഇവയൊക്കെയാണെന്ന് പറയപ്പെടുന്നു.- 
ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങള്‍ പോലെ ഒന്നായി ശബരിമലയെ കാണണം പ്രത്യേകമായ ആചാര രീതികള്‍ ആവശ്യമില്ല. 365 ദിവസവും നട തുറക്കണം. 41 ദിവസത്തെ വ്രതം നിര്‍ബന്ധമല്ലാതാക്കണം. പതിനെട്ടാംപടി പൊളിച്ച് വീതികൂട്ടണം. യുവതികളെ പ്രവേശിപ്പിക്കണം. യുവതികള്‍ പ്രവേശിക്കുന്നത് അയ്യപ്പന് ഇഷ്ടമല്ലെന്ന എന്നതൊക്കെ ശുദ്ധ അസംബന്ധമാണ്.... ഇങ്ങനെയാണ് ആര്‍.ഹരിയുടെ വാദഗതികള്‍. 
ഈ വാദഗതികള്‍ ഉന്നയിച്ച് ആര്‍.എസ്.എസ് മുഖപത്രത്തില്‍ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നു ആര്‍.ഹരി. മുതിര്‍ന്ന നേതാവായ ഹരിയെ ക്ഷേത്രവിരുദ്ധനെന്നും സമ്പ്രദായ നിഷേധിയെന്നുമാണ് ശബരിമല പ്രക്ഷോഭത്തിലെ മുന്‍നിരക്കാര്‍ ഇപ്പോള്‍ വിളിക്കുന്നത്. 
ആര്‍.എസ്.എസിന്‍റെ എല്ലാ മാധ്യമങ്ങളും ആര്‍.ഹരിയുടെ നിലപാടുകള്‍ പരസ്യപ്പെടുത്താനാണ് ആര്‍.എസ്.എസ് ഉപയോഗിച്ചത് എന്നും ഇവര്‍ ആരോപിക്കുന്നു. ആര്‍.എസ്.എസില്‍ ഒരു ആചാര വിരുദ്ധ ലോബി തന്നെയുണ്ട് എന്ന് ശങ്കു.ടി.ദാസ് എന്ന ശബരിമല പ്രക്ഷോഭ നേതാവ് വിമര്‍ശിക്കുന്നു. 
തുടര്‍ന്നാണ് ശബരിമല ഗൂഡാലോചന തിയറി ഇവര്‍ അവതരിപ്പിക്കുന്നു. ശബരിമല 365 ദിവസവും തുറക്കുന്ന ഒരു പില്‍ഗ്രിം സെന്‍ററാകുന്നതിന് ചില ആര്‍.എസ്.എസ് നേതാക്കള്‍ക്ക് താത്പര്യമുണ്ട്. അതിന്‍റെ ആദ്യപടിയാണ് ആചാരങ്ങളെ തകര്‍ക്കുക. യുവതികളെ പ്രവേശിപ്പിക്കുക. ഏറ്റവും പ്രധാന ആചാരം തകര്‍ന്നാല്‍ പിന്നെ മറ്റു ആചാരങ്ങളെയും മാറ്റാന്‍ എളുപ്പമാണല്ലോ. അങ്ങനെ ശബരിമലയെ ലോകമെങ്ങും അറിയപ്പെടുന്ന വര്‍ഷം മുഴുവനും തുറന്നിരിക്കുന്ന ക്ഷേത്രമായി മാറ്റുക. 
അതിന് തൊട്ടടുത്ത് ഒരു പ്രധാന ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റുണ്ട്. സര്‍ക്കാരിന് അവകാശപ്പെട്ട ഈ പ്ലാന്‍റേഷന്‍ ഭൂമി വ്യാജരേഖ നിര്‍മ്മിച്ച് ഒരു ക്രിസ്ത്യന്‍ സുവിശേഷ സംഘടന കൈവശപ്പെടുത്തിയതാണ് എന്നാണ് ആരോപണം. ഇതിനെതിരെ കേരളാ ഹൈക്കോടതിയില്‍ ആറ് റിട്ടുകള്‍ 2007 മുതല്‍ 2011 വരെ വന്നിരുന്നു. 2011ല്‍ ഒരൊറ്റ വിധിയിലൂടെ ചെറുവള്ളി എസ്റ്റേറ്റ് സംഘടനയ്ക്ക് സ്വന്തമായി. ഈ കേസില്‍ ക്രസ്ത്യന്‍ സുവിശേഷ സംഘടനയ്ക്ക് വേണ്ടി കേരളാ ഹൈക്കോടതിയില്‍ ഹാജരായതും കേസുകള്‍ വാദിച്ചതും ആര്‍.ഡി ഷേണായ് എന്ന അഭിഭാഷകനായിരുന്നു.
 ആരാണ് ഈ ആര്‍.ഡി ഷേണായ്. ആര്‍.എസ്.എസ് ദേശിയ നേതാവായ ഏറ്റവും ബഹുമാനിതനായ ആര്‍.ഹരി എന്ന വ്യക്തിയുടെ നേര്‍ സഹോദരനാണ് ഈ ആര്‍.ഡി ഷേണായ്. മാത്രമല്ല ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘടനയുടെ നേതാവും കൂടിയാണ് ഇദ്ദേഹം. സജീവമായ സംഘപരിവാറുകാരന്‍. 
ശബരിമല 365 ദിവസവും ജനത്തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രമാകുമ്പോള്‍ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഒരു വിമാനത്താവളം നിര്‍മ്മിക്കുക എന്നതാണ് ഈ ഗൂഡാലോചനയുടെ ലക്ഷ്യം. അതിനുള്ള പദ്ധതിയാണ് യഥാര്‍ഥ്യത്തില്‍ നടപ്പാക്കപ്പെട്ടത്. 
എന്നാല്‍ ശബരിമല വിധിയുമായി ബദ്ധപ്പെട്ട് പന്തളത്ത് രാജകുടുംബത്തിന്‍റെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുകയും അതില്‍ അര ലക്ഷം പേര്‍ പങ്കെടുക്കുകയും ചെയ്തതോടെ ആര്‍.എസ്.എസും ബിജിപെയും ആചാര പരിഷ്കരണം വേണം എന്ന നിലപാട് മാറ്റി ആചാര സംരക്ഷകരായി അവതരിച്ചതാണെന്നും ഇതൊരു സുവര്‍ണ്ണാവസരമായി കണ്ടതാണെന്നും എല്ലാം ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമായിരുന്നുവെന്നുമാണ് പദ്മപിള്ളയെപ്പോലെയുള്ളവര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 
ഇതോടെ രാഹുല്‍ ഈശ്വര്‍ തൊണ്ണൂറ് ഡിഗ്രീ മലക്കം മറിഞ്ഞ് ശബരിമല പ്രശ്നം ഇന്ത്യയില്‍ യൂണിഫോം സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തിന്‍റെ ഭാഗമായി തീവ്രഹിന്ദുത്വവാദികള്‍ സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഇത്രയും നാളും പിണറായി വിജയനെ ചീത്ത പറഞ്ഞ് നടന്നയാളാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ അയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു കമ്മ്യൂണിസ്റ്റുകാര്‍ ഒന്നും ചെയ്തില്ല. എല്ലാം ചെയ്തതും സൃഷ്ടിച്ചതും തീവ്രഹിന്ദുത്വവാദികളാണ് എന്ന്. 
അപ്പോള്‍ ഈ കണ്ട തെമ്മാടികളുടെയെല്ലാം വാക്കും കേട്ട് തല്ലുകൊള്ളാനും ശരണം വിളിക്കാനും പോയ പാവം ജനങ്ങളുടെ സ്ഥിതിയെന്താണ്. ഇപ്പോഴിതാ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ബിജെപി നേതൃത്വം പറയുന്നു ആചാരങ്ങള്‍ പരിഷ്കരിക്കണമെന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്ന്. ഇതുവരെ യുവതികളെ കേറ്റാതിരിക്കാന്‍ ഗുണ്ടായിസം കാണിച്ചു നടന്ന പാവങ്ങളുടെ സ്ഥിതിയെന്തായി. അവരുടെ പേരിലെ പോലീസ് കേസുകള്‍ക്ക് ആര് ഉത്തരം പറയും. 
ബിജെപി നേതൃത്വത്തിന്‍റെ വലിയൊരു ഇരട്ടത്താപ്പാണ് അവര്‍ക്കിടയിലെ പുതിയ പടലപ്പിണക്കങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. കേരളീയ സമൂഹം തീര്‍ച്ചയായും ഇത് ചോദ്യം ചെയ്യുക തന്നെ വേണം. 
Join WhatsApp News
Tricks in the name of religion & god 2019-05-09 15:29:50

Yes, indeed. It is a cunning political move by BJP/ RSS to stir violence all over India and capture power and turn India to a State of Braminism. It is easy to exploit people in the name of god and faith. They have been doing it for years under the radar. “Hinduism’ is a new trick they have introduced in the recent years. There are hundreds of divisions in Hindu religion and none can be identified as Hindu religion. The Hindu practices went through several repeated changes, no one had any problem. The Cow meat Ban, preventing women, several other issues are created to divide the voters and make possible for a Hindu- India.

 The white racists are doing the same in America under the shade of Christian groups. The end result is evil, nothing but evil.-andrew 

തല്ലണം തകരണം 2019-05-09 16:08:57
തല്ലണം, തമ്മില്‍ തല്ലണം; തകര്‍ന്നു പിരിയണം -
മനുഷര്‍ മനുഷരെ വെറുക്കുവാന്‍ പ്രേരിപ്പിക്കും മതവും ആചാരങ്ങളും നേതാക്കളും. 
അടികൊണ്ട വിഡ്ഢികള്‍, പഠിക്കില്ല, കേസില്‍ പ്രതി ആയവനും പഠിക്കില്ല. 
ആചാരങ്ങള്‍ എന്നും മാറി മറിഞ്ഞു വന്നവ.
ആചാരം അല്ല മനുഷന്‍ ആണ് എന്നും വലിയത്.
മറ്റു മനുഷരോട് കരുണ ഇല്ലാത്ത മതങ്ങളും മനുഷരും തകരണം.-andrew
വാട്സാപ്പ് സുവിശേഷം 2019-05-09 22:56:16
"ആര് എഴുതിയതാണെങ്കിലും 100 % സത്യം. സകല മതക്കാർക്കും സമർപ്പിക്കുന്നു,
iiiii  ............      iii..........iii....... iii.....................

'മതമേലങ്കി"

മതം ഉപേക്ഷിക്കണം.... !!!

ഉപേക്ഷിക്കാം പക്ഷേ ആര്....? ഞാനോ
നീങ്ങളോ അതോ നമ്മളോ....?

നമ്മളുപേക്ഷിക്കണം.

അങ്ങനെ പെട്ടന്നൊരു ദിവസം മതമുപേക്ഷിച്ചാൽ കുഴപ്പമാകില്ലേ...?

എന്ത് കുഴപ്പം..? എവിടെയാണ് നമുക്ക് മതം വേണ്ടത്...?

അതിപ്പോ..... അങ്ങനെ ചോദിച്ചാൽ.... എല്ലാത്തിനും മതം വേണ്ടേ..?

വേണോ.....? നിർബന്ധമാ....?

ചികിൽസിക്കുന്ന ഡോക്ടർ സ്വന്തം മതക്കാരനാകണമെന്ന് നിർബദ്ധമുണ്ടോ....?

ഇല്ല..... ആരായാലും അസുഖം ഭേദമായാൽ മതി.

വിശക്കുമ്പോൾ ആഹാരം തരുന്നവർ എത് മതക്കാരാണെന്ന് തിരക്കുമോ..?

ഇല്ല..... വിശപ്പടങ്ങിയാൽ മതി.

വിദ്യ നൽകുന്ന ഗുരുവിന്റെ മതം ചോദിക്കുമോ....?

ഇല്ല..... ഏത് മതക്കാരനായാലും അറിവ് പകർന്ന് തന്നാൽ മതി.

വ്യഭിചരിക്കുന്നവർ പെണ്ണിന്റെയോ ആണിന്റെയോ മതം ചോദിക്കുമോ..?

ഇല്ല.... ആരായാലും മതി.

ദാഹിക്കുമ്പോൾ വെള്ളം തരുന്നവരോട് മതം ചോദിക്കുമോ..?

ഇല്ല.... ദാഹമടങ്ങിയാൽ നന്ദി പറയും.

വിൽക്കുന്നവർക്കോ വാങ്ങുന്നവർക്കോ മതമുണ്ടോ....?

ഇല്ല..... വിൽക്കുന്നവർക്ക് പണവും വാങ്ങുന്നവർക്ക് വസ്തുവും കിട്ടിയാൽ മതി.

രക്തം സ്വീകരിക്കുന്നവർ മതം ചോദിക്കുമോ..?

ഇല്ല.... ജീവൻ രക്ഷപെട്ടാൽ മതി.

തമാശകൾ കേൾക്കുമ്പോൾ സ്വന്തം മതക്കാർ ആണ് പറയുന്നത് എന്നറിഞ്ഞിട്ടേ ചിരിക്കാറുള്ളോ...?

അല്ല.... ആരു പറഞ്ഞാലും തമാശയാണെങ്കിൽ ആരും ചിരിക്കും.

നോവിന് മതമുണ്ടോ.....?

ഇല്ല..... ആർക്ക് നൊന്താലും നോവുന്നവർ കരയും.

കഴിവുകൾക്ക് മതമുണ്ടോ....?

ഇല്ല..... ആരിലും വന്നു ചേരാം.

മത്സരങ്ങൾക്ക് മതമുണ്ടോ....?

ഇല്ല.... വിജയമാണ് എല്ലാവരുടെയും ലക്ഷ്യം.

ജനനത്തിനും മരണത്തിനും മതമുണ്ടോ....?

ഇല്ല.... സമയമാകുമ്പോൾ രണ്ടും നടക്കും.

വർത്തമാനകാല ജീവിതത്തിൽ ഒരു മനുഷ്യൻ അഭിമുഖീകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഞാൻ നിന്നോട് ചോദിച്ചത് അവിടൊന്നും നിനക്ക് മതത്തിന്റെ മേലങ്കി അണിയേണ്ടി വന്നിട്ടില്ല. പിന്നെ എവിടെയാണ് നിനക്ക് മതം വേണ്ടത്.......?

അതിപ്പോ....... അങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ കുഴഞ്ഞു പോകും മതം അത് വേണമെല്ലോ......

മഴയ്ക്ക് മതമില്ല പുഴയ്ക്ക് മതമില്ല സൂര്യനും ചന്ദ്രനും മതമില്ല മണ്ണിനും വിണ്ണിനും മതമില്ല പകലിനും രാത്രിയ്ക്കും മതമില്ല കടലിനും കാറ്റിനും മതമില്ല മൃഗങ്ങൾക്കും മരങ്ങൾക്കും മതമില്ല....

പിന്നെ ആർക്കാണ് മതമുള്ളത്...?

മനുഷ്യന് ...മനുഷ്യന് മാത്രമാണ്.....
വിവരവും തിരിച്ചറിവും സംസ്കാരവും ഉണ്ടെന്ന് അഹങ്കരിക്കുന്ന ചില മനുഷ്യജീവികൾക്കു മാത്രം..!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക