Image

മന്ത്രിസഭാ പുനഃസംഘടന: മാധ്യമങ്ങളുടെ ഭാവനയെന്ന് പ്രണാബ്

Published on 24 April, 2012
മന്ത്രിസഭാ പുനഃസംഘടന: മാധ്യമങ്ങളുടെ ഭാവനയെന്ന് പ്രണാബ്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാവന മാത്രമാണെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി. പാര്‍ട്ടിയിലേക്ക് മടങ്ങാനായി നാലു മുതിര്‍ന്ന മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രണാബ്. 

മന്ത്രിമാരായിരിക്കുമ്പോഴും ഇവരെല്ലാം പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സജീവമാണെന്ന് പ്രണാബ് പറഞ്ഞു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും പ്രണാബ് വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരായ വയലാര്‍ രവി, ജയറാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ് എന്നിവര്‍ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക