Image

എം.എം.എഫ് കപ്പ് 2012 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൂര്യ ക്ലേറ്റണിന് വിജയം

Published on 24 April, 2012
എം.എം.എഫ് കപ്പ് 2012 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൂര്യ ക്ലേറ്റണിന് വിജയം
മെല്‍ബണ്‍: മലയാളി ഫെഡറേഷന്റെ എം.എം.എഫ് കപ്പ് 2012 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ അന്ത്യം. മെല്‍ബണിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എട്ട് ടീമുകള്‍ പങ്കെടുത്തതില്‍ നിന്നും മെല്‍ബണ്‍ ബ്രദേഴ്‌സ്, സൂര്യ ക്ലേറ്റണ്‍ എന്നീ ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 

ഏപ്രില്‍ 15 ന് രാവിലെ 10 ന്് നടന്ന ഫൈനല്‍ മത്സരത്തില്‍ സൂര്യ ക്ലേറ്റണ്‍ 17 റണ്‍സിനു വിജയിച്ചു.

ഏപ്രില്‍ ഏഴിന് നടന്ന ആദ്യ സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ടി.എസ് ഇലവന് 20 ഓവറില്‍ 97 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ സൂര്യ 14 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ ബ്രദേഴ്‌സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്ത ജോണി വാക്കേഴ്‌സ് മുഴുവന്‍ വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എടുത്ത് പുറത്തായി.

സൂര്യ ക്‌ളേറ്റണ്‍ ടീമിലെ ഡോ. സമദ് മാന്‍ ഓഫ് ദ ടൂണ്‍ണ്മെന്റും മെല്‍ബണ്‍ ബ്രദേഴ്‌സ് ടീമംഗം സിറിള്‍ മികച്ച ബാറ്റ്‌സ്മാനുമായി.

ടൂര്‍ണമെന്റ് സ്‌പോണ്‍സറായ അലി മുഹമ്മദ് (പ്‌ളാനറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പ്‌ളാനിംഗ്), മെല്‍ബണ്‍ മലയാളി ഫെഡറേഷന് പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസ്, അജി പുനലൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വിജേഷ് കെ. വിജയന്‍, ശ്രേയസ് കെ. ശ്രീധര്‍, മനീഷ്, അജേഷ്, സുധീഷ്, അജി പുനലൂര്‍, ജിസ്‌മോന്, ചാക്കോ അരീക്കല്‍, ബബീഷ്, സിന്റോ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക